ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍...

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട്ടെ മയൂരാ മാര്‍ജിന്‍ ഫ്രീ യിലെ ക്യാഷ് കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയില്‍ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതില്‍ വിദ്യ (32 ), കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതില്‍വീട്ടില്‍ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് പ്രധാന പ്രതി പ്രഭ. വിദ്യ പതിവായി കടയില്‍ വരികയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറില്‍ അടിക്കുന്നതായി കാണിക്കുകയും സേവ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഡിലീറ്റ് ചെയ്തു കളയും ചെയ്യും.
പണം നല്‍കിയെന്ന തരത്തില്‍ പോകുകയും ചെയ്യും. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിയത്. ഇത് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇവര്‍ സാധനം കൊണ്ടു പോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഈ രീതിയില്‍ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























