Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പുതുപ്പള്ളി വിടാതിരിക്കാന്‍... പുതുപ്പള്ളി സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വൈകില്ല; വിജ്ഞാപനം ഇറക്കി നിയമസഭ; ചാണ്ടി ഉമ്മനെക്കാള്‍ വിജയസാധ്യത അച്ചു ഉമ്മന്; ജോസ് കെ മാണിയുടെ അനുഭവം ഉണ്ടാകാതിരിക്കാന്‍ കരുതലോടെ കോണ്‍ഗ്രസ്

22 JULY 2023 08:35 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതുപ്പള്ളി വികാരമായി മാറി. അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ പുതിയൊരാള്‍ എത്തും. 53 വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതിയ ആളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് പുതുപ്പള്ളി ജനത എത്തിയത്.

അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താന്‍ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സി പി എം ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാന്‍ സി പി എം സെക്രട്ടേറിയറ്റി ധാരണയായിട്ടുണ്ട്. പി ബി, സി സി യോഗങ്ങള്‍ക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. രാജസ്ഥാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ ഒക്ടോബറില്‍ ഉണ്ടാകുമെന്നും ഈ കൂട്ടത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.

1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവെന്ന റെക്കോര്‍ഡ് ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്‌നേഹത്തോടെ ഉമ്മന്‍ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്‌നേഹം നീണ്ട 53 വര്‍ഷവും അണമുറിയാതെ നല്‍കി. ജന മനസില്‍ അലിഞ്ഞ് ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി വിടവാങ്ങിയപ്പോള്‍ ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി.

കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ ആണ് സാധ്യത. അടുത്ത ദിവസം അച്ചു ഉമ്മന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കെഎം മാണിയുടെ മരണ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തോറ്റത് കണ്ടതാണ്. ആ അനുഭവം വരരുത്. കരുതലോടെയുള്ള അച്ചു ഉമ്മന്റെ വാക്കും അപ്പയോടുള്ള കരുതലും എല്ലാം ജനം കണ്ടതാണ്.

അപ്പയ്‌ക്കൊപ്പം ഏറ്റവുമധികം സമയം ചെലവഴിച്ചതു കാറിലുളള യാത്രകളിലാണെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ അപ്പയ്‌ക്കൊപ്പം ഒടുവിലത്തെ യാത്ര മണിക്കൂറുകള്‍ നീണ്ടു. വഴിനീളെ കാത്തുനില്‍ക്കുന്ന ജനങ്ങളുടെ സ്‌നേഹം കണ്ണു നിറയ്ക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അപ്പയ്ക്ക് ഒരുപാടു ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. കേരളം നല്‍കിയ ഈ യാത്രാമൊഴി അതിലെല്ലാം വലിയ ബഹുമതിയാകുന്നു.

ഈ യാത്ര അപ്പ നടത്താറുള്ള സാധാരണയാത്ര പോലെ തോന്നുന്നു. വാഹനത്തില്‍ അപ്പയ്‌ക്കൊപ്പം ധാരാളംപേര്‍. പുറത്തും അപ്പയെക്കാത്ത് ആയിരങ്ങള്‍. പ്രായഭേദമില്ലാതെ എല്ലാവരും മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നു.

കഴിഞ്ഞ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ അപ്പയെ കിടത്തിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പഴയ ഒരു അപകടമാണ്. അന്ന് അപ്പ ധനമന്ത്രിയാണ്. ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. അപ്പോഴാണ് ദര്‍ബാര്‍ ഹാളിനു സമീപം റോഡ് മുറിച്ചു കടക്കുമ്പോള്‍ ഒരു സ്‌കൂട്ടര്‍ എന്നെ ഇടിച്ചത്. അപ്പ ആ അപകടം നേരില്‍ക്കണ്ടു. ഉടന്‍ തന്നെ എന്നെ അപ്പയുടെ വണ്ടിയില്‍ കയറ്റി. കാലിന് ചെറിയ പ്രശ്‌നം മാത്രമേയുള്ളു എന്ന് ഞാന്‍ പറഞ്ഞു.

ഉറപ്പാണോ എന്ന് വീണ്ടും ചോദിച്ചു. ഡ്രൈവറോട് തന്നെ സെക്രട്ടേറിയറ്റില്‍ ഇറക്കിയിട്ട് മകളെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. അന്നു സെക്രട്ടേറിയറ്റിന്റെ ഗേറ്റിനു സമീപം ഇറങ്ങിയ അപ്പ നടന്നുപോയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് അച്ചു പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends