വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് സ്വകാര്യ ബസുകള്‍ക്ക് നിര്‍ദ്ദേശം

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് സ്വകാര്യ ബസുകള്‍ക്ക് എറണാകുളം കലക്ടറുടെ നിര്‍ദ്ദേശം.
വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികള്‍ക്ക് ബസ് നിരക്കില്‍ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവുള്ളത്.
വിദ്യാര്‍ഥികള്‍ വരിയായി നിന്ന് ബസുകളില്‍ കയറേണ്ടതാണ്. വാതില്‍ അടക്കാതെ ബെല്ല് അടിക്കരുത്. ബസ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























