കോഴിക്കോട് നരിക്കുനിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു...സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം

കോഴിക്കോട് നരിക്കുനിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. ചേളന്നൂര്‍ കണ്ണങ്കര പടിഞ്ഞാറയില്‍ മീത്തല്‍ സലീമിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്.
കാരുകുളങ്ങര ബദ്രിയ്യയിലെ വിദ്യാര്‍ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായായിരുന്നു സംഭവം. മൂര്‍ഖന്‍കുണ്ടിലെ കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: റൈഹാന. സഹോദരങ്ങള്‍: നാജിയ, സുഹൈല്‍
https://www.facebook.com/Malayalivartha


























