കണ്ണീരോടെ.... പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കണ്ണീരോടെ.... പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.... കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍ ജാനു ദമ്പതികളുടെ മകനാണ്. വീടിനു സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു.
ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് യുവാവ് മരിച്ചത്.
"
https://www.facebook.com/Malayalivartha


























