വേദന കൊണ്ട് പുളഞ്ഞിട്ടും.... ഓട്ടോ ഓടിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിക്‌സന്‍ കുരുന്നുകളെ സുരക്ഷിതരാക്കാന്‍ ഓട്ടോ മതിലില്‍ ഇടിച്ചു നിര്‍ത്തി , കുഴഞ്ഞു വീണിട്ടും ഹോണില്‍ നിന്ന് കയ്യെടുക്കാതെ...ആ വിയോഗം നാടിനാകെ നൊമ്പരമായി

വേദന കൊണ്ട് പുളഞ്ഞിട്ടും.... ഓട്ടോ ഓടിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിക്‌സന്‍ കുരുന്നുകളെ സുരക്ഷിതരാക്കാന്‍ ഓട്ടോ മതിലില്‍ ഇടിച്ചു നിര്‍ത്തി , കുഴഞ്ഞു വീണിട്ടും ഹോണില്‍ നിന്ന് കയ്യെടുക്കാതെ...ആ വിയോഗം നാടിനാകെ നൊമ്പരമായി മാറി.
ഇന്നലെ വൈകുന്നേരം തലശ്ശേരി നഗരത്തിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
ഓട്ടോ ടാക്‌സി ഡ്രൈവര്‍ ഗോപാല്‍പേട്ട സിപി ഹൗസില്‍ നിക്‌സന്‍ ജയിംസ് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തലശ്ശേരി സാന്‍ജോസ് സ്‌കൂളിലെ വിദ്യാര്‍ഥികളെ വീടുകളിലാക്കാനുള്ള പതിവു യാത്രയ്ക്കിടെയായിരുന്നു ദുരന്തമുണ്ടായത്.
വൈകുന്നേരം 4.20ന് ഗോപാല്‍പേട്ട ഭാഗത്ത് എത്തിയപ്പോള്‍ നിക്‌സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ തന്നെ ഹോണ്‍ മുഴക്കി, ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചുനിര്‍ത്തി. ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞുവീണെങ്കിലും ഹോണില്‍ നിന്നു കയ്യെടുത്തിരുന്നില്ല.
നിര്‍ത്താതെയുള്ള ഹോണ്‍ മുഴങ്ങുന്നതും കുട്ടികളുടെ കരച്ചിലും കേട്ട് സമീപത്തെ വീടുകളില്‍ നിന്ന് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് ഡ്രൈവര്‍ സ്റ്റിയറിങ്ങിനിടയില്‍ കുടുങ്ങി അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടത്.പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ചാലില്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടക്കും. ഭാര്യ: രേഷ്മ സുന്ദരന്‍ (അധ്യാപിക). ഒരു മകനുണ്ട്.
"
https://www.facebook.com/Malayalivartha


























