പുനലൂരില്‍ നഗരസഭ മുന്‍ കൗണ്‍സിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു....

പുനലൂരില്‍ നഗരസഭ മുന്‍ കൗണ്‍സിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാറാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്.
സിന്ധുവിന്റെ മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് . ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭര്‍ത്താവ് ഉദയകുമാര്‍ പറഞ്ഞു.
സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha


























