ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.കാര്‍ത്തികപ്പള്ളി മഹാദേവികാട് നന്ദനത്തില്‍ പരേതനായ സജികുമാറിന്റെ മകന്‍ ആകാശ് (22) ആണ് മരിച്ചത്. കാര്‍ത്തികപ്പള്ളി കുരിശുംമൂടിനടുത്തു വെച്ച് സൈക്കിളിലും തുടര്‍ന്ന് സമീപത്തെ വെല്‍ഡിങ് വര്‍ക്ഷോപ്പിന്റെ മതിലിലും ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍തന്നെ ആംബുലന്‍സ് ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഇടിച്ച സൈക്കിള്‍ യാത്രികന്‍ അശ്വിന്‍ മാധവിനെ (12) കാലിനു ഗുരുതര പരുക്കുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിതയാണ് ആകാശിന്റെ മാതാവ്. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha


























