മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.... ഒരാള്‍ക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ പെരിന്തല്‍മണ്ണ കരയില്‍ ബാലന്റെ മകന്‍ ആദര്‍ശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ച ബൈക്കും വേങ്ങര സ്വദേശികളുടെ കാറുമാണ് കോടങ്ങാടുവെച്ച് കൂട്ടിയിടിച്ചത്. ഇരുവരെയും നാട്ടുകാര്‍ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ആദര്‍ശിന് ജീവന്‍ നഷ്ടമായി. സബീഷ് ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. മലപ്പുറത്തെ പഴക്കടയില്‍ ജീവനക്കാരാണ് ഇരുവരും. ആദര്‍ശിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha


























