പുതുപ്പള്ളിയിയിൽ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ല; തെരഞ്ഞെടുപ്പ് നടന്നാൽ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്; പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും താൻ അത് നിർവ്വഹിക്കും; എന്റെ പിതാവ് ജീവിച്ചത് മുഴുവൻ പാർട്ടിക്ക് വേണ്ടിയാണ്; തുറന്നടിച്ച് ചാണ്ടി ഉമ്മൻ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒഴിച്ചിട്ടു പോയ വലിയൊരു ഒഴിവ് ഉണ്ട്. ആ ഒഴിവ് നികത്താൻ ആരുണ്ടാകും? ആരെത്തും? ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ഇതിനോടകം തന്നെ ശക്തമായി കഴിഞ്ഞിരിക്കുകയാണ്. ചാണ്ടി ഉമ്മൻ അച്ചു ഉമ്മൻ എന്നീ പേരുകൾ ഉയർന്നു കേട്ട് കൊണ്ടിരിക്കുകയാണ്. ഉപതെരെഞ്ഞെടുപ്പ് ചർച്ചകൾ കൊഴുകൊഴുക്കുന്നതിനിടയിൽ തന്റെ നിലപാടുകൾ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചാണ്ടി ഉമ്മൻ.
പുതുപ്പള്ളിയിയിൽ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി . തെരഞ്ഞെടുപ്പ് നടന്നാൽ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും താൻ അത് നിർവ്വഹിക്കും എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരിക്കുകയാണ്. പാർട്ടി ഇല്ലാതെ ഒരു വ്യക്തിയില്ല .
എന്റെ പിതാവ് ജീവിച്ചത് മുഴുവൻ പാർട്ടിക്ക് വേണ്ടിയാണ്. എന്റെ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. എന്റെ പാർട്ടി ഈ സംസ്ഥാനത്തിന് വേണ്ടി ഈ രാജ്യത്തിന് വേണ്ടി വളരണം എന്ന് ആഗ്രഹത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. എന്റെ പിതാവിന് പകരക്കാരനല്ല പിൻഗാമി ഇല്ല എന്റെ പിതാവ് പോയത് എനിക്ക് വലിയ നഷ്ടമാണ് അത് എന്റെ ജീവിതത്തിൽ നികത്താൻ ഇനി സാധിക്കില്ല അതുപോലെതന്നെയാണ് ഇതും എന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരിക്കുകയാണ്.
അതേസമയം, ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അച്ചു ഉമ്മനെ മത്സരിപ്പിക്കണം എന്ന നിലപാടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന്റേത് തന്നെയായിരിക്കും. ചാണ്ടി ഉമ്മനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനും അച്ചു ഉമ്മന്‍ മത്സരിക്കുന്നില്ല എന്ന തീരുമാനമെടുത്താലും മാത്രമെ കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുള്ളൂ.
https://www.facebook.com/Malayalivartha


























