Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഏറ്റവും അധികം സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ..പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ സീനിയർ നേതാവിനെ രംഗത്തിറക്കാൻ സിപിഎം... കെ കെ ഷൈലജ ടീച്ചർ ആവുമോ..?!

22 JULY 2023 03:15 PM IST
മലയാളി വാര്‍ത്ത

 

ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഏറ്റവും അധികം സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പുതുപ്പള്ളിഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്മുമുൻതൂക്കമുള്ള ഒരു നിയമസഭാ മണ്ഡലമാണ്.ഉമ്മൻചാണ്ടി ആയതുകൊണ്ട് മാത്രമാണ് ഓരോ വർഷവും അദ്ദേഹത്തിന് പുതുപ്പള്ളിയിൽ നിന്നും ഈസി വാക്കോവർ ഉണ്ടാകുന്നത്. പുതുപ്പള്ളിയിൽ നടക്കാൻ പോകുന്ന തെരഞ്ഞടുപ്പിൽ ഇടതു മുന്നണി തോറ്റാൽ അവിടെ തോൽക്കുന്നത് പിണറായി വിജയനായിരിക്കും. അദ്ദേഹത്തിൻ്റെ സർക്കാരായിരിക്കും. ഇതാണ് സമ്മർദ്ദത്തിന് കാരണം. പുതുപ്പള്ളി ഉപ തെരഞ്ഞടുപ് പിണറായിക്ക് അഗ്നിപരീക്ഷയായിരിക്കും

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ സീനിയർ നേതാവിനെ രംഗത്തിറക്കാനും സിപിഎം ആലോചിക്കുന്നു.ഉമ്മൻചാണ്ടിയുടെ മകനോ മകളോ മത്സരത്തിന് ഇല്ലെങ്കിൽഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതേസമയം ഉമ്മൻചാണ്ടിയുടെ മകനോ മകനോ മത്സരം രംഗത്ത് ഉണ്ടെങ്കിൽഅവരെഎന്ത് വിലകൊടുത്തും നേരിടാനുംസിപിഎം തയ്യാറായിരിക്കും.അതായത് ഏത് നാറിയ കളിക്കും തയ്യാറെടുക്കാനാണ് പിണറായി വിജയനും എം വി ഗോവിന്ദനും പാർട്ടി ജില്ലാ കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

 

 

പുതുപ്പള്ളി ഇലക്ഷൻ വൈകില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാൻ സെക്രട്ടേറിയറ്റില്‍ ധാരണയായി. പിബി സിസി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. രാജസ്ഥാൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ ഉണ്ടാകുമെന്നും ഈ കൂട്ടത്തിൽ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ.

പുതുപ്പള്ളിയുടെ ജന നായകനാണ് വിടവാങ്ങിയിരിക്കുന്നത്. 1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവും ഉമ്മന്‍ചാണ്ടിയാണ്, 53 വര്‍ഷം. 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മന്‍ ചാണ്ടി. അന്ന് സിപിഎമ്മിന്‍റെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജിനെ ഏഴായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. തെങ്ങ് ചിഹ്നത്തിലായിരുന്നു ആദ്യത്തെ മത്സരം. പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുതുപ്പള്ളിയുടെ സ്വന്തം നേതാവായി ഉമ്മന്‍ ചാണ്ടി മാറി. ജന മനസില്‍ അപരനായി ഉമ്മന്‍ ചാണ്ടി വിടവാങ്ങുമ്പോള്‍ ഇനി ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി പ്രാധാന്യം.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിൽ ആറെണ്ണം ഭരിക്കുന്നത് ഇ ടതുമുന്നണിയാണ്. രണ്ടു പഞ്ചായത്തുകളിൽ ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസിന് നിർണായകമായ സ്വാധീനമുണ്ട്. പുതുപ്പള്ളിയിൽ ജയിക്കേണ്ടത് അനിവാര്യമാണെന്ന നിർദ്ദേശം സി പി എം കേന്ദ്ര നേത്യത്വം സംസ്ഥാന സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ തോൽക്കുന്നത് സർക്കാരായിരിക്കും

 

 

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് സി പി എം പ്രവർത്തകർ ഫ്ലക്സ് സ്ഥപിച്ചതിനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായി. ഉമ്മൻ ചാണ്ടിയുട മരണം രാഷ്ട്രീയമായ നേരിടേണ്ടതാണെന്നാണ് സി പി എം വിലയിരുത്തൽ. വിലപിക്കാൻ കോൺഗ്രസ് ഉള്ളതിനാൽ അതിന് പിന്നാലെ സി പി എം നടക്കേണ്ടതില്ലെന്നും വിലയിരുത്തൽ ഉണ്ടായി. സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി ചെയ്തത് ശരിയാണെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. സെക്രട്ടേറിയറ്റിൽ ഒഴികെ മറ്റൊരിടത്തും മുൻ മുഖ്യമന്ത്രിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയതേയില്ല. ഇതിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ചികിത്സ പോലും സി പി എം വിവാദമാക്കിയേക്കും. ഇക്കാര്യം മുൻകൂട്ടി കണ്ടു കൊണ്ടാണ് ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞത്. എല്ലാ ട്രീറ്റ്മെന്റും ഞാൻ കൊടുത്തു. ഞാനിത്രയേ പറയുന്നിള്ളൂ. ഞാനെന്റെ പിതാവിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആർക്കെങ്കിലും കാണാൻ പറ്റിയില്ലെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ. ചാണ്ടി ഉമ്മൻെറ വാക്കുകൾ വ്യക്തമായിരുന്നു.

പിതാവിൻെറ ചികിത്സ ഉൾപ്പെടെ ഇലക്ഷനിൽ ചർച്ച ചെയ്തേക്കുമെന്ന് ചാണ്ടി ഉമ്മന് അറിയാമായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി കണ്ടതാണ് സോളാർ കേസിൽ ആധികാരികത നൽകിയതെന്ന് ഷിബു ബേബ ജോൺ പറഞ്ഞത് സംസ്ഥാനത്തെ ഒരു ഇടതു മുന്നണി എം എൽ എ യെ കുറിച്ചാണ്. അന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു എം എൽ എ . അതേ എം എൽ എക്ക് സോളാർ കേസിലെ ഒരു പ്രതിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. എന്നാൽ ഇതേ ആൾ തന്നെ പിന്നീട് ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തി. ഇതിൽ തനിക്ക് പ്രതിഷേധമുണ്ടെന്ന് ഷിബു പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഇത്തരക്കാർ മാപ്പു പറയണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

പുതുപ്പള്ളിയിൽ ജയിക്കില്ലെന്ന് പിണറായിക്ക് നന്നായി അറിയാം . ഇതിൽ അദ്ദേഹം വല്ലാത്ത സമ്മർദ്ദവും അനുഭവിക്കുന്നുണ്ട്. യുവജന സംഘടനാ പ്രവർത്തകരെ രംഗത്തിറക്ക തനിക്ക് ചീത്ത പേരുണ്ടാക്കാൻ പിണറായി ശ്രമിക്കില്ല. യുവാവായ മുതിർന്ന നേതാവിനെ തന്നെ രംഗത്തിറക്കാനാണ് പിണറായ ശ്രമിക്കുന്നത്. എന്നാൽ എം സ്വരാജിനെ പോലെ ചുരുക്കം ചില നേതാക്കൾ മാത്രമാണ് ഇതിനായി സി പി എമ്മിൻ്റെ കൈയിലുള്ളത്. എന്നാൽ സ്വരാജിന് പുതുപ്പള്ളിയിൽ സാധ്യത കുറവാണ്.

കെ.കെ.ഷൈലജയെ പോലെ ഇമേജുള്ള ഒരു നേതാവിനെ രംഗത്തിറക്കണമെന്ന അഭിപ്രായം പാർട്ടിക്കുണ്ട്. എന്നാൽ ഇത്തരം നിർദ്ദേശങ്ങളൊന്നും പിണറായി അംഗീകരിക്കുന്നില്ല. തൻെറ സർക്കാർ ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇത് തന്നെയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ അഹങ്കാരം. എന്നാൽ പിണറായി സർക്കാരിൻ്റെ മുന്നോട്ടുള്ള പോക്ക് അത്ര നിസാരമല്ല. നിരവധി നിരവധി പ്രശനങ്ങൾക്ക് നടുവിലാണ് പിണറായി സർക്കാർ. മുന്നോട്ടു പോകാനാവാതെ സർക്കാരും സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്ന് സർക്കാരിന് അറിയില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും പിന്തുടരുന്ന ജന - അകല സമീപനം കാരണം സർക്കാർ സഖാക്കളിൽ നിന്നു പോലും അകന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തോട് ചേർന്ന് കേരളം കാണിച്ച വികാരവയ്പുകൾ സർക്കാരിന് തിരിച്ചടിയാവുന്നു ഉമ്മൻ ചാണ്ടിയോട് കേരളം കാണിച്ച നിർമലമായ സ്നേഹം പിണറായി വിജയനോടുളള ജനങ്ങളുടെ പിണക്കമാണെന്ന് പറയുന്നവർ കോൺഗ്രസ് നേതാക്കളല്ല മാർക്സിസ്റ്റ് സൈദ്ധാന്തികൻമാർ തന്നെയാണ്. ഇങ്ങനെയല്ല ഈ കമ്യൂണിസ്റ്റ് മന്ത്രിസഭ മുന്നോട്ടു പോകേണ്ടതെന്ന് കേരളം ആവർത്തിക്കുന്നു അതു കൊണ്ടു തന്നെ മരിച്ച ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ശക്തനാണ്.

പുതുപ്പള്ളി ഇടതു മുന്നണിക്ക് ആഭിമുഖ്യമുള്ള മണ്ഡലമാണെന്ന് വീമ്പിളക്കിയാലും ഇടതുമുന്നണി അവിടെ തോൽക്കുമെന്ന് പറയുന്നത് വെറുതെയല്ല. ഇത് ഏറ്റവുമധികം അറിയുന്നത് പിണറായിക്ക് തന്നെയാണ്. അതാണ് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ കബറിടം മൂടുന്നതിന് മുമ്പ് ഇടതു മുന്നണി പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ അന്വേഷിക്കാൻ തുടങ്ങിയത് ഈ സമ്മർദ്ദം കാരണമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം സംഭവിച്ചപ്പോൾ തന്നെ പിണറായി സ്ഥാനാർത്ഥിയെ അന്വേഷിച്ച തുടങ്ങിയിരുന്നു . ജെയ്ക് സ തോമസാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ ഒടുവിൽ ചാവേർ ആയിട്ടുള്ളത്. 2016ൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു ജെയ്ക് . 1970 ൽ ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിനും ജെയ്ക്കിനെ പോലെ 26 വയസായിരുന്നു.

പുതുപ്പള്ളിക്ക് വലിയൊരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. 1938 ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉത്തരവാദ ഭരണത്തിനായി ദിവാനായ സർ സിപിക്കെതിരെ പുതപ്പള്ളിയിൽ നടന്ന സമരം പ്രസിദ്ധമാണ്. 1114 ചിങ്ങം 19 ന് സർ സിപിക്കെതിരെ യോഗം ചേരുന്നത് വിലക്കി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ വിലക്ക് ലംഘിക്കാൻ തീരുമാനിച്ചു. യോഗത്തിന് തലേന്ന് അന്നത്തെ ദിവാൻ പേഷ് കാർ മീറ്റിംഗ് നടത്തുന്നത് തടയാൻ സായുധ പോലീസിനെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേന്ന് യാതൊരു പ്രകോപനവുമുണ്ടാക്കാൻ സമരക്കാർ തീരുമാനിച്ചിരുന്നില്ല.

എന്നാൽ സമരക്കാർ പോലീസിനെ ആക്രമിക്കുമെന്ന് പ്രചരണമുണ്ടായി. ഇതിനിടയിൽ ചിലർ പോലീസിന് കല്ലെറിഞ്ഞു. പോലീസ് 14 റൗണ്ട് വെടിവച്ചു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. കുറ്റിക്കൽ കുഞ്ഞപ്പൻ എന്നയാളാണ് മരിച്ചത്. കുരുവിള ഉലഹന്നാൻ എന്നയാളിന് പരിക്കേറ്റെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടു. പുറകിൽ നിന്നും വെടി വച്ചിട്ടതാണെന്ന് വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പ്രസ് ദിവാൻ പൂട്ടി സീൽ ചെയ്തു. ഇതാണ് പുതുപ്പള്ളിയുടെ പാരമ്പര്യം. ഇവിടെയാണ് ഇടതു മുന്നണി ജയിക്കുമെന്ന് പിണറായി പ്രതീക്ഷിക്കുന്നത്. ഇത് കേട്ടാൽ പുതുപ്പള്ളി തമ്പുരാൻ പോലും പൊട്ടിച്ചിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends