Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിധവയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർതൃ സഹോദരന്മാർ പിടിയിൽ: സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

22 JULY 2023 04:11 PM IST
മലയാളി വാര്‍ത്ത

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റുചെയ്തത്. വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഒളിവിലുള്ള മൂന്നാം പ്രതി മുഹ്‌സിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശി റഹീനയെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. 16ന് രാവിലെയാണ് ഭർത്തൃസഹോദരങ്ങളുടെ അടിയേറ്റ് ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കിവിടാനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും ലീനാമണി പരാതികൾ നൽകിയിരുന്നു.

കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർതൃസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസമാരംഭിച്ചു. തുടർന്ന് ഇവരിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ലീനാമണിക്ക് നേരിടേണ്ടിവന്നു.

സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഇടക്കാല സംരക്ഷണ ഉത്തരവ് നേടുകയും ചെയ്തിരുന്നു. പൊലീസ് താക്കീത് ചെയ്ത് സംരക്ഷണ ഉത്തരവ് അഹദിന് കൈമാറിയതിന്റെ തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ലീനാമണിയുടെ സഹായി തമിഴ്നാട് സ്വദേശി സരസു കേസിൽ ദൃക്‌സാക്ഷിയാണ്. സ്വത്തുക്കൾ നൽകാമെന്നു പറഞ്ഞ് ജീവനുവേണ്ടി കെഞ്ചിയിട്ടും ഭർത്തൃ സഹോദരങ്ങൾ യാതൊരു ദയയും കാണിക്കാതെ ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസിന് മൊഴി നൽകിയതായി സരസു പറഞ്ഞു.

ഫോറൻസിക് ഉദ്യോഗസ്ഥർ ലീനാമണിയുടെ വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും മർദ്ദിക്കാനുപയോഗിച്ച ഇരുമ്പ് പട്ട കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ലീനാമണിയുടെ ഭർത്താവ് സിയാദ് എന്ന എം.എസ്.ഷാൻ ഒന്നരവർഷം മുന്നേ മരണപ്പെട്ടിരുന്നു. പ്രതികളെ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.

ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് രഹീന പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. തര്‍ക്കവും ബഹളവും നടന്നപ്പോള്‍ നടന്ന സംഭവം എന്ന നിലയിലാണ് ലീനയെ വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ച് രഹീന പറയുന്നത്. ലീനയെ വെട്ടിക്കൊന്ന അതേ വീട്ടില്‍ നിന്നാണ് രഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിച്ച സിയാദിന് വലിയ വീടും വാഹനങ്ങളുമുണ്ട്. സിയാദിന്റെയും സഹോദരങ്ങളുടെയും പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നുണ്ട്. ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു.

ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു. ആഡംബര വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

 

ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തി ഇവരുമായി വാക്‌തർക്കത്തിലേർപ്പെട്ടു. തുടർന്നായിരുന്നു അക്രമം. കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ പോലീസിന് മൊഴി നൽകി.

ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മർദനം. ബഹളം വച്ചപ്പോൾ  വായിൽ തുണി തിരുകിയതായി സഹായി സരസമ്മ വെളിപ്പെടുത്തുന്നു. ലീനയ്ക്ക് ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചതെന്നും സരമ്മ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends