Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണവായിക്കുകയാണോ...? ഭയാനകമായ സ്ഥിതിവിശേഷം മൂന്നു മാസമായി അഴിഞ്ഞാടുമ്പോള്‍ സർക്കാരിന്റെ നാക്ക് ഇറങ്ങിപ്പോയിരിക്കുന്നു....ഭീകരതക്കും അക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ സര്‍ക്കാരിന് കഴിയാതെ വന്നിരിക്കുന്നു....

22 JULY 2023 04:28 PM IST
മലയാളി വാര്‍ത്ത

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണവായിക്കുകയാണോ.ബലാല്‍സംഗങ്ങളുടെയും കൂട്ടക്കൊലകളുടെയും കൂട്ടിനിലവിളികളുടെയും ഭയാനകമായ സ്ഥിതിവിശേഷം മൂന്നു മാസമായി മണിപ്പൂരില്‍ അഴിഞ്ഞാടുമ്പോള്‍ മോദിയുടെ നാക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ ഉറക്കം നടിച്ചിരിക്കുന്നു. സ്വന്ത് വീടിന്റെയും വീട്ടുകാരുടെയും സുരക്ഷ അപകടത്തിലായ വേളയില്‍ പ്രധാമന്ത്രി മോദി ലോകം ചുറ്റി നടക്കുകയാണ്. മണിപ്പൂര്‍  കത്തിയമരുന്ന വേളയില്‍ മോദി അമേരിക്കയില്‍ പര്യടനം നടത്തി. മണിപ്പൂരില്‍ ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീകളുടെ നിലവിളി ഉയരുമ്പോള്‍ മോദി ഫ്രാന്‍സില്‍ നയതന്ത്രം നടത്തി വീരനായകനാവുകയായിരുന്നു.

 

മണിപ്പൂര്‍ മോദിയുടെയും മോദിരാഷ്ട്രീയത്തിന്റെയും അന്തകനാകുമെന്ന തീര്‍ച്ചയായിരിക്കുന്നു. ചെറിയൊരു സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഗോത്രവാസികളായ 200 പേരെ മേയ് ഒന്നു മുതല്‍ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ ഇന്ത്യന്‍ പട്ടാളത്തെ ഇറക്കി അവിടത്തെ ജനത്തിന് സുരക്ഷ നല്‍കാന്‍ പ്രാപ്തിയില്ലെങ്കില്‍ മോദി ഒരു നിമിഷം വൈകാതെ രാജിവച്ചൊഴിയണം. മണിപ്പൂരില്‍ കൂട്ടക്കൊലയ്ക്കും കൂട്ട ബലാല്‍സംഘത്തിനും ഇരയാകുന്നത് കുക്കി വംശജരായ ഗോത്രവാസി ക്രിസ്ത്യാനികളാണെന്ന ബോധ്യം മോദിക്ക് നന്നായുണ്ട്.മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാംല്‍സംഘം ചെയ്തശേഷം തെരുവിലൂടെ നഗ്നരായി നടത്തുന്ന ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കെയും യാതൊരു ഉളിപ്പുമില്ലാതെ രാജ്യവികസനത്തെക്കുറിച്ച് വാതോരാതെ പുലമ്പുകയാണ് മോദി. പാര്‍ലമെന്റ് ഈ വിഷയത്തില്‍ ഇളകി മറിയുകയും രാജ്യത്തെ ജനാധിപത്യ സമൂഹവും സ്ത്രീകളും അലറിവിളിക്കുകയും മാധ്യമങ്ങള്‍ അതിലജ്ജാകരമെന്ന് വിധിയെഴുതുകയും ചെയ്തിട്ടും നരേന്ദ്ര മോദിയും അമിത് ഷായും ഒന്നും അറിഞ്ഞതായി നടിക്കുന്നില്ല.

മണിപ്പൂരില്‍ നിലയുറപ്പിച്ചിരിക്കുന്ന പട്ടാളത്തിന്റെ കണ്‍മുന്‍പില്‍ കൊള്ളയും കൊലയും തീവയ്പ്പും ബലാല്‍സംഘവും ആവര്‍ക്കിച്ചുകൊണ്ടിരിക്കെയും പട്ടാളം വെടി ഉതിര്‍ക്കുന്നില്ല.പാക്കിസ്ഥാന്‍, ചൈനാ ശത്രുരാജ്യങ്ങളുടെ അതിര്‍ത്തി കാക്കാനോളം ശക്തിയുള്ള ഒരു പട്ടാളത്തെ പരിപാലിക്കുന്ന രാജ്യത്താണ് 30 ലക്ഷം ജനങ്ങള്‍ മാത്രം അധിവസിക്കുന്ന കേരളത്തേക്കാള്‍ ചെറിയസംസ്ഥാനമായ മണിപ്പൂരിലെ ഗോത്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനാവാതെ മോദി ഒന്നും അറിയാത്തവനെപ്പോലെ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ ഭരണം പിടിക്കാം, ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയപാര്‍ട്ടികളെ എങ്ങനെ പിളര്‍ത്താം, എവിടെ ഭരണം അട്ടിമറിക്കാം എന്നൊക്കെയാണ് മോദിയുടെ കരുനീക്കങ്ങള്‍. അടുത്ത ഇലക്ഷനില്‍ ഭരണം നിലനിറുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഓരോ സംസ്ഥാനത്തെയും ഘടകക്ഷി നേതാക്കളെ വിളിച്ചുവരുത്തി മോദി ചര്‍ച്ചയാരംഭിച്ചിരിക്കുന്നു. ഇതേ സമയത്താണ് മണിപ്പൂരില്‍ ഈ രാജ്യത്തെ തന്നെ പൗരന്‍മാര്‍ കൊള്ളയടിക്കപ്പെടുകയും കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്യുന്നത്. ഈ പോക്കുപോയാല്‍ ജനം തെരുവിലിറങ്ങും.

 

ലോകമാധ്യമങ്ങള്‍ ഭയാനകം എന്നു വിശേഷിപ്പിക്കുന്ന മണിപ്പൂര്‍ കലാപത്തിന് അറുതിവരുത്താന്‍ ദേശവ്യാപകമായ പ്രക്ഷോഭം നടത്താന്‍ പോലും പ്രതിപക്ഷം അണിചേരുന്നില്ലെന്നതാണ് ഏറെ ദയനീയമായിരിക്കുന്നത്.മണിപ്പൂരില്‍ ബിജെപിക്കാരനായ മുഖ്യമന്ത്രി ബീരന്‍ സംഗ് രാജിവച്ചൊഴിയണമെന്ന് നാടെങ്ങും ആവശ്യപ്പെടുന്നു. രാജി എഴുതിയെന്നും അത് കീറിക്കളഞ്ഞെന്നുമൊക്കെയായി നിലയും വിലയും കെട്ട നാടകങ്ങളും മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താതെയും മുഖ്യമന്ത്രിയെ മാറ്റാതെയും സൈന്യത്തെ സ്വതന്ത്രമാക്കാതെയും ഉറച്ച നിലപാടെടുത്തപ്പോള്‍ കലാപം വേഗം നിയന്ത്രണ വിധേയമാകുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ 40ഉം 20ഉം വയസുള്ള രണ്ടുസ്ത്രീകളെ നഗ്നരാക്കി നടത്തുന്നതും ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നതും സത്യമാണ്. ഇപ്പോഴിതാ മറ്റ് രണ്ട് സ്ത്രീകള്‍ക്കൂടി സമാനരീതിയില്‍ പീഢിപ്പിക്കപ്പെട്ട വഴിയിലൂടെ വസ്ത്രമുരിയിച്ച് ആനയിച്ചുവെന്ന സംഭവവും പുറത്തുവരികയാണ്.

 


പ്രതിപക്ഷം 'ഇന്ത്യ' എന്ന പേരില്‍ സംയുക്ത മുന്നണി രൂപീകരിച്ച് ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ശക്തമായി നീങ്ങാന്‍ തീരുമാനിച്ച ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം ഈ വീഡിയോ ദൃശ്യത്തെച്ചൊല്ലി രണ്ടുദിവസമായി പ്രക്ഷുബ്ധമാണ്.മേയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ അവിടത്തെ വിവരങ്ങള്‍ പുത്തുവരാതിരിക്കാന്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം നിറുത്തിവച്ചിരിക്കുന്നതിനാലാണ് വീഡിയോ പുറത്തുവരാന്‍വൈകിയതെന്ന് പറയുന്നുണ്ട്.മണിപ്പൂരിലെ കുക്കി- മെയ്‌തെ ഗോത്രങ്ങള്‍ തമ്മിലെ പ്രശ്‌നങ്ങള്‍ എന്തുമാവട്ടെ അവിടെ നടമാടുന്ന ഭീകരതക്കും അക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ സര്‍ക്കാരിന് കഴിയാതെ വന്നിരിക്കുന്നു. മണിപ്പൂരിലെ ആഭ്യന്തരപ്രശ്‌നം വര്‍ഗീയമോ സാമ്പത്തികമോ എന്നതല്ല ഒരു സംസ്ഥാനം കത്തിയമരുന്ന സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തി മോദി സര്‍ക്കാരിന് ഇല്ലാതെപോയി എന്നതാണ് ദയനീയം.

 

2017ല്‍ മുഖ്യമന്ത്രി ബിരേന്‍സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അധികാരത്തില്‍വന്ന ബി.ജെ.പി 2022ലും  ഭരണം നിലനിറുത്തി. മുന്‍ സൈനികനായ ബിരേന്‍സിംഗ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ആളുമാണ്. ഇത്രയേറെ ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിട്ടും നിലയും നിലവാരവും കെട്ട മറുപടിയാണ് ബീരന്‍ സംഗില്‍ നിന്നുണ്ടാകുന്നത്.ഇതോടകം ഒരു ലക്ഷത്തോളം മെയ്തി വിഭാഗക്കാര്‍ വീടും നാടും ഉപേക്ഷിച്ച് താല്‍ക്കാലി ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ ജനങ്ങള്‍ക്ക് ഭക്ഷണമോ വസ്ത്രമോ കുടിവെള്ളമോ എത്തിക്കുന്നതില്‍പോലും ബിരേന്‍ സംഗ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ മണിപ്പൂരിലെ അഭയാര്‍ഥികള്‍ക്ക് അയച്ച ഭക്ഷണവും മരുന്നും വസ്ത്രവുമൊന്നും അവിടെ എത്തിക്കാനാകുന്നില്ല. പോലീസും പട്ടാളവും ഇത്തരം സഹായസാമഗ്രികള്‍ അതിര്‍ത്തികളില്‍ തടയുന്നു എന്നതാണ് ഏറെ ആക്ഷേപകരം.

 

കലാപം തുടങ്ങിയ സമയത്ത് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ പൊലീസ് ക്യാമ്പില്‍ നിന്ന് ആയിരക്കണക്കിന് തോക്കുകളും ലക്ഷക്കണക്കിന് വെടിയുണ്ടകളും മെയ്തി കലാപകാരികള്‍ കവര്‍ന്നത് സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് കുക്കികള്‍ ആരോപിക്കുന്നു. ഈ ആയുധങ്ങളാണ് മെയ്തി വിഭാഗക്കാര്‍ കുക്കി മേഖലകളില്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.മേയ് നാലിന് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായിട്ടും  ഒരുമാസം മുന്‍പാണ് ഈ കേസില്‍ എഫ്.ഐ.ആര്‍ ഇട്ടത്. ഇതുതന്നെ കടുത്ത അപരാധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് തീര്‍ച്ചയാണ്. രാജ്യത്ത് ഏതു സ്ത്രീകള്‍ക്കെതിരെ ആരു വിരല്‍ അനക്കിയാലും പ്രതികരിക്കുന്ന കേന്ദ്ര വനിതാ കമ്മീഷന്‍പോലും മണിപ്പൂരിലെ കൂട്ടമാനഭംഗവിഷയില്‍ യാതൊരു പ്രതികരണത്തിനും തയാറായിട്ടില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends