കത്ത് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും: മന്ത്രി ആര്യാടന്‍ മുഹമ്മദ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് വിവാദം കെട്ടടാങ്ങാതെ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നു. കത്ത് സംബന്ധിച്ച വിവാദം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. അന്വേഷണം അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കത്ത് വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു. എ, ഐ ഗ്രൂപ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിനുള്ളില്‍ കൊമ്പ്‌കോര്‍ത്ത് കൊണ്ടിരിക്കുകയാണ് കത്തിന്റെ പേരില്‍.
മാണിക്ക് പകരം മന്ത്രി തല്‍ക്കാലം വേണ്ടന്ന് കേരളകോണ്‍ഗ്രസ് നിലപാട് എടുത്തതോട് കൂടി, ധനവകുപ്പിന് പ്രത്യേക മന്ത്രിയില്ലാത്ത് പ്രശ്‌നമല്ല. ധനകാര്യം കൈകാര്യം ചെയ്ത് മുഖ്യമന്ത്രിക്ക് പരിചയമുണ്ടെന്നും ആര്യാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്ത് അയച്ചെന്ന വാര്‍ത്തകള്‍ പരന്ന സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























