വീട്ടിൽ നിന്ന് ഭാര്യയുമായി വഴക്കിട്ട് ഇറങ്ങിപ്പോയി .....തീപ്പിടിച്ച കാറിലെ മൃതദേഹം ഉടമയുടേത്, ആധാരമടക്കമുള്ള രേഖകളും സ്വര്‍ണ്ണവും പണവും കത്തിനശിച്ചു;

ആലപ്പുഴ എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. . മരിച്ചത് കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജ്ജ് (49) ആണെന്ന് കുടുംബം സ്ഥിരീകരിച്ചു . ശനിയാഴ്ച പുലര്‍ച്ചെ 3.45-ന് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം ആണ് മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം
പുലർച്ചയെ കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തു എത്തുന്നത് . നാലേകാലോടെ തീ പൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു. ഇതിനുശേഷമാണ് കാറിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജെയിംസ് കുട്ടിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഇയാള്‍ രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. പൂര്‍ണ്ണമായും കത്തിയ കാറിനൊപ്പം ആധാരമടക്കമുള്ള രേഖകളും സ്വര്‍ണ്ണവും പണവും നശിപ്പിച്ചതായും സംശയമുണ്ട്.
സംസ്‌കാരം എടത്വ സെയ്ന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ നടന്നും.ഭാര്യ ജോയിസ് മാമ്മൂട് തൂമ്പുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍. വിദ്യാര്‍ഥികള്‍ ആയ ആല്‍വിന്‍, അനറ്റ്
https://www.facebook.com/Malayalivartha


























