നെടുമങ്ങാട്ടെ കര്‍ഷകരും ലോകവിപണി ലക്ഷ്യം വയ്ക്കണമെന്ന് വി. മുരളീധരന്‍

കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ലോക വിപണി പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ കര്‍ഷക കൂട്ടായ്മകളില്‍ നിന്ന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചക്ക, മാങ്ങ തുടങ്ങിയവയില്‍ നിന്നല്ലാം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി കയറ്റുമതിയുടെ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്തണം. ഇതിനായി കേന്ദ്രഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി നെടുമങ്ങാട് പറഞ്ഞു. കോയിക്കല്‍നാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വാമനപുരത്ത് ഏക്കര്‍ കണക്കിന് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. അത്തരം സാധ്യതകള്‍ തേടുന്ന കര്‍ഷകര്‍ കേരളത്തിന്റെ സ്വന്തം വിളകളുടെ ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കണം. ചക്ക വലിയൊരു സാധ്യതയെന്നും എജഛ കള്‍ അതിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സിറിയന്‍ സന്ദര്‍ശനത്തിന് ഇടയില്‍ ലങ്കയില്‍ നിന്നുള്ള നാളികേര ഉല്‍പ്പന്നങ്ങള്‍ ദമാസ്‌കസിലെ മാര്‍ക്കറ്റില്‍ കണ്ട അനുഭവം വിവരിച്ച മന്ത്രി, ലോക വിപണി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അപ്രാപ്യമല്ലെന്നും ഓര്‍മ്മപ്പെടുത്തി.
സ്വയം പര്യാപ്തതയുടെ ഈ യുഗത്തില്‍ കൃഷിക്കാര്‍ക്കു പ്രയോജനം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാരുകള്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ വി. മുരളീധരന്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha


























