Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

​ഗവർണറെ പുകച്ച് പുറത്ത് ചാടിക്കണം! കേന്ദ്രത്തിൽ കളിച്ചത് ഇങ്ങനെ; സബാഷ്.. പിണറായിയെ ഒതുക്കാൻ ഇറങ്ങിയത് കൊണ്ടോ?

22 JULY 2023 09:35 PM IST
മലയാളി വാര്‍ത്ത

ബില്ലുകളില്‍ ഒപ്പിടാതിരിക്കുകയും ഓര്‍ഡിനന്‍സുകളില്‍ പ്രതികൂല നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടി ചോദ്യംചെയ്‌ത്‌ സംസ്‌ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. ഈ വിഷയങ്ങളില്‍ നേരത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നേര്‍ക്കുനേര്‍ പോര്‍വിളി നടന്നിരുന്നെങ്കിലും പിന്നീട്‌ ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

എന്നാല്‍, അതിനുശേഷവും ഗവര്‍ണര്‍ നിലപാട്‌ മാറ്റിയിട്ടില്ലെന്നാണ്‌ സര്‍ക്കാരിന്റെ വിമര്‍ശനം. ഈ സാഹചര്യത്തിൽ ​ഗവർണറെ ഒതുക്കാനാണ് സർക്കാരും ഒപ്പം എൽഡിഎഫും ശ്രമിക്കുന്നത്. ഇതിന്റെ സാമ്പൾ വെടിക്കെട്ട് പലയിടത്തും ആരംഭിച്ച് കഴിഞ്ഞു. അതിന്റെ ഒരു തുടർച്ചയാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നമുക്ക് കാണുവാൻ സാധിച്ചത്.

ഗവർണർ പദവി നിർത്തലാക്കണമെന്ന് ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ചുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഗവർണർ പദവി എന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം. ഓഗസ്റ്റ് മാസത്തിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തി വെയ്‌ക്കുന്നത് ഭാരിച്ച ചിലവാണെന്നും ബിനോയ് വിശ്വം എംപി പറയുന്നു.

ഗവർണർമാർ അധികാര ദുർവിനിയോ​ഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചതെന്നും എംപി വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലും ഡൽഹിയിലുമടക്കം സർക്കാരിന്റെ അഴിമതികൾക്കെതിരെ ​ഗവർണർമാർ ശബ്ദം ഉയർത്തുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബില്ലുമായി ഇടത് എം.പി തന്നെ രം​ഗത്ത് എത്തിയിരിക്കുന്നത്.

പിണറായി വിജയൻ സർക്കാർ നടത്തുന്ന അഴിമതികളെയും സർവകലാശാലകളിൽ നടത്തുന്ന വഴിവിട്ട നിയമനങ്ങളെയും ചോദ്യം ചെയ്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്തു വന്നതു മുതൽ സിപിഎം അസ്വസ്ഥരാണ്. ഇതിന് മുമ്പ്, ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020-ൽ ടിഎന്‍ പ്രതാപന്‍ എംപിയും ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഗവർണമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്. കേരളം തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിനോയ് വിശ്വത്തിന്‍റെ ബില്ല് രാജ്യമൊട്ടാകെ ശ്രദ്ധ നേടിയേക്കും.

അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചു വയ്‌ക്കുന്ന ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്നു മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്‌. നരിമാന്‍, കെ.കെ. വേണുഗോപാല്‍ എന്നിവര്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയ സാഹചര്യത്തിലാണു നടപടികള്‍ക്കു വേഗം കൂട്ടുന്നത്‌.

ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനു കാലാവധി നിര്‍ണയിക്കണമെന്ന്‌ ആവശ്യപ്പെട്ടാകും സുപ്രീം കോടതിയെ സമീപിക്കുക. അടിയന്തരമായി ആവശ്യമില്ലാത്ത മന്ത്രിസഭാ തീരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ അത്രവേഗം അംഗീകാരം നല്‍കേണ്ടെന്ന നിലപാടിലാണ്‌ ഗവര്‍ണര്‍. ഇത്‌ പലപ്പോഴും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ബില്ലുകളില്‍ തീരുമാനം എടുക്കാനുള്ള സമയക്രമം ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ്‌ വിശദീകരിച്ചിട്ടുള്ളതെന്ന്‌ അടുത്തിടെ തെലങ്കാന ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‌ ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യംചെയ്യാമെന്നാണു നിയമോപദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends