പി.എസ്.എല്‍.വി - സി 56 റോക്കറ്റില്‍ ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ... ശ്രീഹരിക്കോട്ടയില്‍ 26നാണ് വിക്ഷേപണം

പി.എസ്.എല്‍.വി - സി 56 റോക്കറ്റില്‍ ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയില്‍ 26നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആര്‍. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.
ഡി.എസ്.എസ്. ആര്‍ ഉപഗ്രഹത്തിന് 361.9 കിലോ ഭാരമുണ്ട്. ആര്‍ക്കേഡ്, വെലോക്‌സ് എ.എം., ഓര്‍ബ് 12 സ്ട്രൈഡര്‍ എന്നീ ചെറിയ ഉപഗ്രഹങ്ങളും ഗലാസിയ 2, സ്‌കൂബ് 2, നുല്ലോണ്‍ എന്നീ കുഞ്ഞന്‍ ഉപഗ്രഹങ്ങളും അയയ്ക്കും.
മൂന്നു മുതല്‍ 23.58 കിലോ വരെയാണ് ഇവയുടെ ഭാരം. സിംഗപ്പൂര്‍ സര്‍ക്കാരും ഐ. എസ്. ആര്‍. ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്‌സ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.എസ്. ആര്‍ ദൗത്യമുള്ളത്..
"
https://www.facebook.com/Malayalivartha


























