കാന്‍സര്‍ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടില്‍ എത്തി നല്‍കിയ ശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു....

കാന്‍സര്‍ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടില്‍ എത്തി നല്‍കിയ ശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണ ഗൃഹനാഥന്‍ ചികിത്സയിലിരിക്കെ മരിച്ചു....
മാവടി തറക്കുന്നേല്‍ ടി.സി.സജീവാണ് (47) മരിച്ചത്. സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയ്ക്കുള്ള പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തി നല്‍കിയതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് മരണം സംഭവിച്ചത്.
തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം. കാന്‍സര്‍ പിടിപെട്ടതിനെ തുടര്‍ന്ന് സജീവിന്റെ ഭാര്യ ഷൈജി അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം.
നാട്ടുകാര്‍ ചേര്‍ന്നു പിരിച്ചെടുത്ത തുക 20നു നല്‍കിയശേഷം തിരിച്ചു തൂക്കുപാലത്ത് എത്തിയപ്പോള്‍ തലവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.
ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ ഷൈജി അണക്കര അരിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്‌കാരം ഇന്ന് 2.30നു മാവടി സെന്റ് തോമസ് പള്ളിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha