വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ആകാശ് തില്ലങ്കേരിയുടെയും കൂട്ടുപ്രതി തില്ലങ്കേരി കരിയില്‍ ജിജോയുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ആകാശ് തില്ലങ്കേരിയുടെയും കൂട്ടുപ്രതി തില്ലങ്കേരി കരിയില്‍ ജിജോയുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷ് തള്ളി. വിവിധ സ്റ്റേഷനുകളിലായി 14 കേസുകളില്‍ പ്രതിയാണെന്നതും കാപ്പ ചുമത്തപ്പെട്ടതും പരിഗണിച്ചാണു കോടതി വിധി.
ജൂണ്‍ 25ന് ഉച്ചയ്ക്കായിരുന്നു ആകാശ് അസി. സൂപ്രണ്ടിനെ ആക്രമിച്ചത്. സൂപ്രണ്ടിന്റെ ചെവിയുടെ പിന്‍ഭാഗത്തും തോളിലും ആകാശ് ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ജിജോ അസി. സൂപ്രണ്ടിനു നേര്‍ക്കു വധഭീഷണി മുഴക്കി. പരുക്കേറ്റ സൂപ്രണ്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു.
സെല്ലിനുള്ളിലെ കാഴ്ച മറയ്ക്കുന്ന വിധം ആകാശ് തുണികെട്ടിയത് അസി. സൂപ്രണ്ട് എടുത്തു മാറ്റുകയും താക്കീതു നല്‍കുകയും ചെയ്തതാണു വിരോധത്തിനു കാരണമായത്.
https://www.facebook.com/Malayalivartha


























