Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഓരോ ചുവടും കരുതലോടെ... പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ വളരെ വേഗം തയ്യാറെടുത്ത് മുന്നണികള്‍; ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി ചാണ്ടി ഉമ്മനും അച്ചു ഉമ്മനും സജീവമാകുമ്പോള്‍ ചര്‍ച്ച മറ്റൊന്നിലേക്കില്ല; എല്‍ഡിഎഫിന്റെ പരിഗണനയില്‍ റജി സഖറിയ, ജെയ്ക്

23 JULY 2023 09:23 AM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും ഉണര്‍ന്ന് പുതുപ്പള്ളി രാഷ്ട്രീയം സജീവമാകുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചര്‍ച്ചയിലേക്കും കേരളത്തിലെ മുന്നണികള്‍ കടക്കുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണു പുതുപ്പള്ളി വേദിയാകുന്നത്.

പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ യുഡിഎഫിനായി. 2021 ഡിസംബറില്‍ പി.ടി അന്തരിച്ചതിനെ തുടര്‍ന്ന്, 6 മാസം തികയുന്നതിനു തൊട്ടു മുന്‍പ് മേയ് 31നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 2 ഉപതിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണെന്ന പ്രത്യേകതയുണ്ട്. അതേസമയം പാലയുടെ തിരിച്ചടി യുഡിഎഫിനെ ചിന്തിപ്പിക്കുന്നുമുണ്ട്.

ഉമ്മന്‍ ചാണ്ടി തംരംഗം ഗുണം ചെയ്യുമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞത് വിഷയമാണ്. ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മില്‍ 1970 ല്‍ തുടങ്ങിയ സ്‌നേഹബന്ധം ഒരു ഉലച്ചിലും തട്ടാതെയാണ് 53 വര്‍ഷം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷും 70 ലേതാണ്: 7128. പിന്നീട് 2 തവണ മാത്രമേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ പോയുള്ളൂ. 1987 ല്‍ വി.എന്‍.വാസവനെതിരേ 9164, 2021 ല്‍ ജെയ്ക് സി. തോമസിനെതിരെ 9044. റെക്കോര്‍ഡ് ഭൂരിപക്ഷം ഉമ്മന്‍ ചാണ്ടി നേടിയത് 2011 ല്‍ സുജ സൂസന്‍ ജോര്‍ജിനെ തോല്‍പ്പിച്ചത് 33,255 വോട്ടിന്.

ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മതിയെ പൂര്‍ണമായും അംഗീകരിക്കുന്ന നയമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് പ്രകടിപ്പിച്ചത്. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കു മുന്നണികള്‍ കടക്കും. ഏതു ഘട്ടത്തിലും തിരഞ്ഞെടുപ്പിനു സിപിഎം തയാറാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയെ ഇത്രമാത്രം സ്‌നേഹിച്ച പുതുപ്പള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണു നേതാക്കള്‍. മകന്‍ ചാണ്ടി ഉമ്മന്റെ പേര് സ്വാഭാവികമായും ഉയരുന്നുണ്ട്. അതേസമയം അച്ചു ഉമ്മനേയും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കുടുംബത്തിന്റെ അഭിപ്രായം കൂടി തേടുമെന്നു നേതാക്കളില്‍ പലരും സൂചിപ്പിക്കുന്നു.

മുന്‍പ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി. തോമസ് എന്നിവരുടെ പേരുകളാകും എല്‍ഡിഎഫിന്റെ ആദ്യ പരിഗണനയില്‍. പുതുപ്പള്ളിക്കു കീഴിലുള്ള 8 പഞ്ചായത്തുകളില്‍ ആറും എല്‍ഡിഎഫിന് ഒപ്പമാണ് എന്നതിലാണ് ആ മുന്നണിയുടെ പ്രതീക്ഷ. പക്ഷേ, ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോഴുള്ളതിനെക്കാള്‍ ശക്തമായി ഉമ്മന്‍ ചാണ്ടി വികാരം അലയടിക്കാനിടയുള്ള തിരഞ്ഞെടുപ്പാക്കും വരാനിരിക്കുന്നതെന്നും എല്‍ഡിഎഫിനു പരിഗണിക്കേണ്ടിവരും.

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ വര്‍ഷം 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താന്‍ സാധ്യത. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാന്‍, മിസോറം എന്നീ സംസ്ഥാനങ്ങളാണ് ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവുമായി 5 വര്‍ഷത്തെ ഭരണ കാലയളവു പൂര്‍ത്തിയാക്കുന്നത്. മിസോറം ഡിസംബര്‍ 17നും ഛത്തീസ്ഗഡ് ജനുവരി 3നും മധ്യപ്രദേശ് ജനുവരി 6നും രാജസ്ഥാന്‍ ജനുവരി 14നും തെലങ്കാന ജനുവരി 16നുമാണ് 5 വര്‍ഷത്തെ ഭരണ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഈ 5 സംസ്ഥാനങ്ങളിലും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താനാണു സാധ്യത.

നിയമസഭാംഗം അന്തരിച്ചാല്‍ 6 മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. ഇതനുസരിച്ച് ജനുവരി 17നു മുന്‍പു പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം. പുതുപ്പള്ളിയിലെ ഒഴിവു സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിയുന്നെങ്കില്‍, പൊതു തിരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താറ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends