അപകടത്തില്‍ പെട്ട് മരിച്ച ഉറ്റ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേ കൊല്ലത്ത് ദേശീയപാതയില്‍ നീണ്ടകര പാലത്തിനു സമീപം ലോറി സ്‌കൂട്ടറിലിടിച്ച് 55കാരന് ഗൃഹനാഥന് ദാരുണാന്ത്യം

അപകടത്തില്‍ പെട്ട് മരിച്ച ഉറ്റ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേ കൊല്ലത്ത് ദേശീയപാതയില്‍ നീണ്ടകര പാലത്തിനു സമീപം ലോറി സ്‌കൂട്ടറിലിടിച്ച് 55കാരന് ഗൃഹനാഥന് ദാരുണാന്ത്യം.
ഇന്നലെ രാത്രി 10.30നായിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്ത് നീണ്ടകര സ്വദേശി സക്കറിയ ഫെലിക്‌സിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
നീണ്ടകര പോര്‍ട്ട് റോഡില്‍നിന്നു ദേശീയപാതയിലേക്ക് കടക്കവേ കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ലോറിക്കടിയില്‍പെട്ട രാജന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: മിനി. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha


























