കോഴിക്കോട് ഫറോക്കില്‍ വീടുകളുടെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം.... രണ്ട് വീടുകളില്‍ നിന്നായി മോഷണം പോയത് 26 പവന്‍ സ്വര്‍ണവും 42,000 രൂപയും

കോഴിക്കോട് ഫറോക്കില്‍ വീടുകളുടെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം.... രണ്ട് വീടുകളില്‍ നിന്നായി മോഷണം പോയത് 26 പവന്‍ സ്വര്‍ണവും 42,000 രൂപയും.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വീടുകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ പൂട്ട് തകര്‍ത്ത് മോഷണം നടന്നതായി അറിയുന്നത്.
ഫറോക്ക് കുറ്റിക്കാട് അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ നിന്നു 16 പവന്‍ സ്വര്‍ണം മോഷണം പോയി. ഇവര്‍ പൊലീസില്‍ ഉടന്‍ തന്നെ വിവരമറിയിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടില്‍ നിന്നു പത്ത് പവന്‍ സ്വര്‍ണവും 42,000 രൂപയും മോഷണം പോയെന്ന വിവരം ലഭിക്കുന്നത്.
ഇരു വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. ഈ പ്രദേശത്ത് നേരത്തെ ഇത്തരം സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























