നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു.... കോഴിക്കോട് സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിലായി.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 48 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. പാന്റ്‌സില്‍ പ്രത്യേക അറയുണ്ടാക്കി പ്ലാസ്റ്റിക് കവറില്‍ കുഴമ്പു രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ക്വലാലംപുരില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പാന്റ്സിലും അടി വസ്ത്രത്തിലുമായാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
"
https://www.facebook.com/Malayalivartha


























