പാലിയേക്കരയില്‍ മദ്യപിച്ചു വാഹനമോടിച്ച ആംബുലന്‍സ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

പാലിയേക്കരയില്‍ മദ്യപിച്ചു വാഹനമോടിച്ച ആംബുലന്‍സ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍ . സേഫ് ആന്റ് ഫാസ്റ്റ് ആംബുലന്‍സ് ഡ്രൈവറായ കെ.ടി. റെനീഷാണ് പിടിയിലായത്. റെനീഷിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. പാലിയേക്കരയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി നിന്നിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ആംബുലന്‍സ് സൈറണ്‍ മുഴക്കി വേഗം കൂട്ടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചു.
രോഗി വാഹനത്തിലില്ല എന്ന് കണ്ടതോടെ റെനീഷ് മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തുടര്‍ന്ന് മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുകയായിരുന്നു.
അതേസമയം ഒരു കാരണവശാലും ഇത്തരം ഗുരുതരമായ നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ് .
"
https://www.facebook.com/Malayalivartha


























