Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഗോകുലിനെ അബിന്‍ വര്‍ക്കി പഞ്ഞിക്കിട്ടു ചാനല്‍ ചര്‍ച്ച കട്ടക്കലിപ്പായി, മാതു പെട്ടു..മാതൃഭൂമി പ്രൈംടൈം പൊടിപൂരമായി..!

23 JULY 2023 12:36 PM IST
മലയാളി വാര്‍ത്ത

രാജ്യമാകെ നോവായി മാറിയ മണിപ്പൂര്‍ കലാപവും അതിക്രൂരമായ പീഡനത്തിനിരയായ സ്ത്രീകളുടെ അവസ്ഥയും ചര്‍ച്ച ചെയ്ത മാതൃഭൂമി പ്രൈംടൈം ശനിയാഴ്ച വാഗ് വാദവും വാക്‌പോരും കൊണ്ട് കലുഷിതമായി. ചര്‍ച്ച നയിച്ച അവതാരക മാതു ഏറെ പണിപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ അബിന്‍വര്‍ക്കിയും സംഘപരിവാര്‍ സഹയാത്രികന്‍ ഗോകുല്‍ യുവരാജും സി.പി.എം നേതാവ് കെ.എസ് അരുണ്‍കുമാറും കൊണ്ടും കൊടുത്തും മുന്നേറിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടുകള്‍ക്കെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ആഞ്ഞടിച്ചു.

 

 

 

 

അവരുടെ വാദങ്ങളെ ഒരു പരിധിവരെ അവതാരകയും ന്യായീകരിച്ചു. അതോടെ ഗോകുല്‍ യുവരാജിന് പിടിച്ച് നില്‍ക്കാനായില്ല. അദ്ദേഹം മണിപ്പൂരിന്റെ ചരിത്രം ചെകഞ്ഞെടുത്ത് വരെ ന്യായീകരണം നടത്തിയെങ്കിലും, നിങ്ങള്‍ക്ക് ഉളുപ്പില്ലേ... മിസ്റ്റര്‍ എന്ന് ചോദിച്ചുകൊണ്ട് അബിന്‍വര്‍ക്കി ഗോകുല്‍ യുവരാജിന്റെ വായടപ്പിച്ചു. മണിപ്പൂരില്‍ നടക്കുന്നത് സ്റ്റേറ്റ് സ്‌പോണ്‍സേഡ് കലാപമാണെന്ന അബിന്‍ വര്‍ക്കിയുടെ ആരോപണമാണ് ഗോകുലിനെ ചൊടിപ്പിച്ചത്. മെയ്തി വിഭാഗത്തിന് പട്ടിവര്‍ഗ പദവി നല്‍കണമെന്ന കോടതിവിധിയാണ് കലാപത്തിന് കാരണമെന്ന് ഗോകുല്‍ വാദിച്ചു. കലാപം തുടങ്ങിയപ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നതിന് പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള ബീരേന്‍ സിംഗ് സര്‍ക്കാര്‍ കാണിച്ചതെന്ന് അബിന്‍വര്‍ക്കി തിരിച്ചടിച്ചു.

 

കലാപം നടത്തുന്നവരില്‍ ഒരു വിഭാഗത്തില്‍ പെട്ടയാളാണ് മുഖ്യമന്ത്രി. അദ്ദേഹം എതിര്‍ വിഭാഗത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ പഴയ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പോലീസ് സേനയുടെ അയ്യായിരത്തിലധികം ആയുധങ്ങള്‍ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയിട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ല. കലാപം അതീരൂക്ഷമായിട്ടും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും മൗനംപാലിച്ചു. 56 ഇഞ്ച് നെഞ്ചളവുണ്ട്, കരുത്തനാണ് എന്നൊക്കെ വല്ല ആര്‍.എസ്.എസിന്റെ ശാഖയില്‍ പോയി പറഞ്ഞാമതി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കലാപത്തെ അപലപിക്കണമായിരുന്നു. കേന്ദ്രം ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നു എന്നും അബിന്‍വര്‍ക്കി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വന്നതോടെ ഗോകുല്‍ യുവരാജ് സടകുടഞ്ഞെണീറ്റു.

 

 

 

2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ 39 സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കാര്യം ഗോകുല്‍ ചൂണ്ടിക്കാട്ടി. കലാപമുണ്ടാകുമ്പോള്‍ അക്രമമുണ്ടാകും സ്ത്രീകള്‍ ഇരയാക്കപ്പെടും ചരിത്രീതീത കാലം മുതല്‍ ഇതൊക്കെ നടക്കുന്നതാണെന്നും പറഞ്ഞതോടെ മാതു ഇടപെട്ടു. അത്തരത്തിലുള്ള പൊതുവായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയില്‍ പാടില്ലെന്നും അവിടെ ഇപ്പോള്‍ കലാപമുണ്ടായിട്ട് നിയന്ത്രിക്കാന്‍ അവിടെയൊരു സര്‍ക്കാരുണ്ടോ എന്ന് മാതു ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ സര്‍ക്കാരിനെ പരിച്ചുവിടണമെന്ന് പറയുന്നില്ല, മുഖ്യമന്ത്രിയെയെങ്കിലും ബി.ജെ.പിക്ക് മാറ്റാമായിരുന്നില്ലേ എന്നും ചോദിച്ചു.

 

ആര്‍.എസ്.എസും ബി,ജെ.പിയും ആസൂത്രതിമായി നടപ്പാക്കുന്ന അജണ്ടയാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് കെ.എസ് അരുണ്‍ കുമാര്‍ ആരോപിച്ചു. മെയ് അഞ്ചിന് രണ്ട് യുവതികളെ ബലാല്‍സംഗം ചെയ്ത സംഭവത്തിനെതിരെ പരാതി കൊടുത്തിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കലാപം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരുപരിധി വരെ നിയന്ത്രിക്കാനായെന്നും ചില സ്ഥലങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്നും ഗോകുല്‍ വിശദീകരിച്ചു. അങ്ങനെയെങ്കില്‍ ജൂണ്‍ ആദ്യം മണിപ്പൂരില്‍ ചെന്ന രാഹുല്‍ഗാന്ധിയെ പോലീസ് തടഞ്ഞതെന്തിന് എന്ന മാതുവിന്റെ ചോദ്യത്തിന് ഗോകുലിന് ഉത്തരംമുട്ടി. രണ്ട് സ്ത്രീകളെ അതിക്രൂരമായി റേപ്പ് ചെയ്ത വിവരം അമിത്ഷാ അറിഞ്ഞില്ലേ, അദ്ദേഹത്തെ അറിയിച്ചില്ലേ... എന്നും മാതു ചോദിച്ചതോടെ.

 

 

 

അമിത് ഷാ അറിഞ്ഞില്ലെന്ന് നിങ്ങളറിഞ്ഞോ എന്ന് ചോദിച്ച് ഗോകുല്‍ സ്വയം വെട്ടിലായി. അതോടെ കാര്യങ്ങളറിഞ്ഞിട്ടും അമിത്ഷാ ഇടപെട്ടില്ലേന്ന് മാതു ചോദിച്ചു. മൂന്ന് പേരും വളഞ്ഞിട്ട് ചോദ്യശരങ്ങള്‍ എറിഞ്ഞതോടെ ഗോകുല്‍ ചര്‍ച്ചയുടെ വഴിതിരിച്ചുവിടാന്‍ നോക്കി. 1969 ന് മുമ്പേ മണിപ്പൂരില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണെന്നും അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അവിടെ നിന്ന് രക്ഷപെടുത്തിക്കൊണ്ട് വന്ന കഥ ഒരു മുന്‍ ഐ.ബി ഉദ്യോഗസ്ഥന്റെ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും പറഞ്ഞു.

 

 

 

ഇറോം ശര്‍മിള എന്തിനാണ് കൊല്ലങ്ങളോളം മണിപ്പൂരില്‍ സമരം ചെയ്തതെന്നും ഗോകുല്‍ ചോദിച്ചു. പട്ടാളം തങ്ങളെ റേപ്പ് ചെയ്യുന്നെന്ന് ആരോപിച്ചാണ് അന്ന് സ്ത്രീകള്‍ സമരത്തിനിറങ്ങിയതെന്ന കാര്യം ഒരു പഴയ ഫോട്ടോയുടെ കാര്യം ചൂണ്ടിക്കാട്ടി മാതു സൂചിപ്പിച്ചു. അതോടെ ഇന്ത്യന്‍ ആര്‍മി റേപ്പ് ചെയ്യുന്നവരാണോ എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ഗോകുല്‍ ചോദിച്ചു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അവിടെ അന്നുണ്ടായ സംഭവങ്ങളും ആ സ്ത്രീകളുടെ ആരോപണങ്ങളും ചൂണ്ടിക്കാണിക്കുകയായിരുന്നെന്ന് മാതു വ്യക്തമാക്കി. അതു തന്നെയാണ് താനും പറഞ്ഞതെന്നും ആ സാഹചര്യം മാറ്റിയത് ബി.ജെ.പി സര്‍ക്കാരാണെന്നും അവിടുത്തെ കരിനിയമം എടുത്ത് കളഞ്ഞെന്നും ഗോകുല്‍ പറഞ്ഞു. അവിടുത്തെ ജനങ്ങളും ശാന്തിയും സമാധാനവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ട് കലാപം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്ന് മാതു ചോദിച്ചു.

 

 

 

ഹിന്ദുത്വ അജണ്ട മുന്‍ നിര്‍ത്തി ബി.ജെ.പി നടത്തുന്ന കളിയാണിതെന്ന് അബിന്‍വര്‍ക്കി ആഞ്ഞടിച്ചു. വിലക്കയറ്റം, ഏകസിവില്‍ക്കോട് അടക്കമുള്ള എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിത്. മണിപ്പൂര്‍ കലാപത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ വരെ പ്രമേയം പാസ്സാക്കി. ഇവിടെ പാര്‍ലമെന്റില്‍ അതേക്കുറിച്ച് സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. അദ്ദേഹം 79 ദിവസത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞത്. എന്നിട്ടും മണിപ്പൂരെന്ന് പറയാന്‍ തയ്യാറായില്ല. ബി.ജെ.പി കേരളത്തിലും ഇതേ തരത്തിലുള്ള വര്‍ഗീയ അജണ്ടയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇവിടെ ക്രൈസ്തവരെയും മുസ്‌ലിംങളെയും തമ്മിലടിപ്പി്കകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അബിന്‍വര്‍ക്കി ആരോപിച്ചു. അപ്പോഴും യുക്തഭദ്രമായ മറുപടി നല്‍കാന്‍ കഴിയാതെ ഗോകുല്‍ യുവരാജ് വെള്ളംകുടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends