Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉപയോഗ ശൂന്യമായി കിടന്ന കെട്ടിടത്തില്‍ വിസ്താരം: പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് വഴങ്ങി അത് ചെയ്തു:- ഈ കാരണത്താല്‍ ആരോഗ്യ പ്രശ്‌നം ഗുരുതരമായി; കോടതി മുറ്റത്ത് ദിലീപിന്റെ ആളുകൾ:- ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബാലചന്ദ്രകുമാർ

23 JULY 2023 03:27 PM IST
മലയാളി വാര്‍ത്ത

ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി ആക്രമണ കേസിലെ നിർണായകമായ സാക്ഷിയായ ബാലചന്ദ്രകുമാർ രംഗത്ത്. ദിലീപ് കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയത്.

'ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു വിസ്താരം നടത്തിയത്. പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ മാസ്‌ക് ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് വഴങ്ങി മാസ്‌ക് നീക്കി. ഈ കാരണത്താല്‍ ആരോഗ്യ പ്രശ്‌നം ഗുരുതരമായി.''ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.

ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്. വിസ്താരത്തിന് എത്തിയപ്പോള്‍ കോടതി മുറ്റത്ത് ദിലീപിന്റെ ആളുകളെ കണ്ടു. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിച്ചപ്പോള്‍ സുരക്ഷ ഒരുക്കി. എനിക്കെതിരെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്. സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിച്ചു. ഒരു അപകടം ഏത് സമയത്തും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഭയമുണ്ട്', ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.


കേസിന്റെ വിചാരണ പുരോഗതിയെ സംബന്ധിച്ച് സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നെ എത്ര ദിവസം വിചാരണ നടത്തണമെന്ന് കോടതി ചോദിച്ചിരുന്നു. നാല് ദിവസം മതിയെന്നായിരുന്നു എതിർഭാഗം പറഞ്ഞിരുന്നത്. എന്നാൽ അതിന്റെയൊക്കെ ഇരട്ടി ദിവസം എടുത്തിട്ട് കൂടി വിചാരണ പൂർത്തിയാക്കുന്ന ലക്ഷണമില്ലായിരുന്നു.

പലദിവസങ്ങളിലും ആശുപത്രിയിൽ നിന്നും ചികിത്സ തേടി കഴിഞ്ഞാണ് ഞാൻ കോടതിയിൽ വന്നിരുന്നത്. ഒരു ദിവസം വളരെ വിഷമത്തോടെ ഞാൻ കോടതിയിൽ പറഞ്ഞു എന്നെ എങ്ങനെയെങ്കിലും ഈ കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന്, അവസാനിപ്പിച്ച് തരണമെന്ന്. കാരണം എന്തുദ്ദേശത്തിലാണ് വിചാരണ നീട്ടികൊണ്ടുപോകുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. കോടതിക്ക് പോലും മനസിലായി കാണുമെന്ന് ഞാൻ കരുതുന്നില്ല.

സമയം നീട്ടിക്കൊണ്ടുപോകുക, എനിക്ക് ചികിത്സ കിട്ടാതിരിക്കാനുള്ള അവസരം ഉണ്ടാക്കുക, എന്നെ ആശുപത്രിയിൽ പോകാതിരിക്കാതിരിക്കാനുള്ള ശ്രമം നടത്തുക എന്നിങ്ങനെ പല പദ്ധതികളും ദിലീപിന്റെ അഭിഭാഷകർ നടത്തിയിരുന്നു. അതിൽ പലതും അവർ നടപ്പാക്കിയിട്ടുമുണ്ട്. ദിലീപിനെ തകർത്തിട്ടൊന്നും ഇവിടെയൊന്നും നേടാനില്ല. കാരണം അദ്ദേഹത്തിന്റെ സ്പേസ് നേടാൻ ആരും ശ്രമിക്കുന്നില്ല.

ഓരോരുത്തരും അവരവരുടെ സ്പേസിൽ പോയിക്കൊണ്ടിരിക്കുകയാണ്. കേസ് വലിച്ച് നീട്ടിയിട്ടൊന്നും ദിലീപിന് ഗുണമുണ്ടോയെന്ന് അറിയില്ല. പക്ഷേ എന്റെ വിചാരണ സമയത്ത് കേസ് വലിച്ച് നീട്ടുന്നത് ഗുണം ചെയ്യുമെന്ന് ദിലീപ് കരുതിയിരുന്നു.കാരണം ഞാൻ വളരെ സീരിയസ് ആയ ആരോഗ്യാവസ്ഥയിലൂടെയായിരുന്നു കടന്ന് പോയത്. അതുകൊണ്ട് തന്നെ വിചാരണ എത്രത്തോളം നീട്ടി വെച്ച് എന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതും കൂടി കാത്തിരുന്ന് കാണാം എന്ന രീതിയിൽ കേസ് വലിച്ച് നീട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ഒരു മനുഷ്യനോട് കാണിക്കാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ എന്നോട് ദിലീപിന്റെ അഭിഭാഷകർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതികൾ തന്നെ അവർക്ക് ശിക്ഷ ലഭിക്കാൻ തക്കതുള്ള തെളിവുകൾ അവര് തന്നെ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. അത് ഞാൻ കാരണം പോലീസിന് കൊടുത്തുവെന്നേ ഉള്ളൂ. ദിലീപ് എന്നെ ഉപദ്രവിക്കാൻ സാധ്യത ഉണ്ടെന്ന് കണ്ടത് കൊണ്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.അങ്ങനെയുണ്ടായ അന്വേഷണത്തിലാണ് പല തെളിവുകളും വന്നത്. അതൊരുപക്ഷേ ദൈവഹിതമായിരിക്കാം അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends