ഹെൽമറ്റ് വയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് 500 രൂപ പിഴ....തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം....വിചിത്രമായ പിഴയ്ക്ക്, ഹെൽമറ്റ് വച്ച് ഓട്ടോ ഓടിച്ചാണ് ഡ്രൈവര്‍ പ്രതിഷേധിച്ചത്....

പിഴയൊക്കെ അടപ്പിക്കുന്നതും നിയമലംഘനങ്ങൾ പിടികൂടുന്നതും..ഒക്കെ നല്ല കാര്യം തന്നെ..കാരണം റോഡ് ആരുടേയും തറവാട് സ്വത്തല്ല..അതോ പൊതു മുതലാണ്..അവിടെ കൂടെ വാഹനം ഓടിച്ചു പോകുമ്പോൾ , സ്വന്തം ജീവൻ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം മാത്രമല്ല , മറ്റുളവരുടെ ജീവനെ കുറിച്ചും കൂടെ ചിന്ത വേണം. അങ്ങനെ പാലിക്കാതെ പോകുനവവരെ പൊക്കാൻ ആണ് ഇവിടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും സാറുമാരും, പിന്നെ നിർമിത ബുദ്ധി ഇറക്കുമതിയായിട്ടുള്ള എ ഐ കാമറകളുമെല്ലാം കൊണ്ട് വന്നു മുക്കിലും മൂലയിലുമെല്ലാം സ്ഥാപിച്ചിരിക്കുന്നത്, അതും പോരാഞ്ഞിട്ട് സാറുമാരുടെ വകയുള്ള ചാടി പിടിത്തങ്ങളും ഇവിടെ ധാരാളമായിട്ടുണ്ട്. പക്ഷെ ഇതിനൊക്കെ ഒരു പരിധിയില്ലേ. ഇവിടെ ജനത്തിന് മുന്നിൽ കോമഡി പീസ് ആകാതെ ഇരിക്കാൻ ശ്രമിക്കുക. ഇപ്പോഴിതാ തലസ്ഥാന നഗരിയിൽ ഉണ്ടായ ഒരു സംഭവമാണ് വിവരിക്കാൻ പോകുന്നത്. ഒരു ഓട്ടോ ചേട്ടനാണ് ഈ അനുഭവം ഉണ്ടായത്.
ഹെൽമറ്റ് വയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് 500 രൂപ പിഴ. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. വിചിത്രമായ പിഴയ്ക്ക്, ഹെൽമറ്റ് വച്ച് ഓട്ടോ ഓടിച്ചാണ് ഡ്രൈവര്‍ പ്രതിഷേധിച്ചത്.KL20R 6843 എന്ന ഓട്ടോറിക്ഷയ്ക്കെതിരെയാണ് പൊലീസിന്റെ വിചിത്രമായ നടപടി. ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിനാണ് സഫറുള്ളയ്ക്ക് 500 രൂപ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.കഴിഞ്ഞ വർഷം ഡിസംബർ മൂന്നിനാണ് പിഴ അടയ്ക്കാൻ ചലാൻ ലഭിച്ചത്. എഐ ക്യാമറയൊക്കെ വരുന്നതിന് മുമ്പാണ് സംഭവം. നേരിട്ട് കണ്ടാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്. പൊലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ തുടർ നടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെൽമറ്റ് വച്ച് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്.പൊതുവിൽ ഓട്ടോ ഡ്രൈവർമാരോട് പൊലീസ് മോശമായാണ് പെരുമാറുന്നതെന്നും സഫറുള്ളയ്ക്ക് പരാതിയുണ്ട്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.
അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടിയില്ല. ക്ലറിക്കൽ പ്രശ്നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കുമെന്നും പറയുന്നു.എന്തൊരു അവസ്ഥയാണെന്ന് ഓർക്കണേ..ഇതിപ്പോൾ ജനം ആരാ മണ്ടന്മാരാ..ഇതിപ്പോൾ നമ്മുക് തെറ്റുകൾ ആർക്കും പറ്റും, സ്വാഭാവികം എന്ന് പറഞ്ഞു തള്ളാൻ വരട്ടെ. ഇതിപ്പോൾ ആദ്യത്തെ സംഭവമൊന്നുമല്ല ..ഇതിനു മുൻപും സമാനമായ രീതിയിൽ എത്രയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ ജില്ലയിൽ ഉള്ള ആൾക്ക് , രണ്ടു ജില്ലകൾ അപ്പുറമുള്ള സ്ഥലത്തു നിന്ന് നിയമ ലംഘനങ്ങൾ നടത്തിയെന്നും പറഞ്ഞു പിഴ ചുമത്തുക...കാർ ഡ്രൈവർ ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞു പിഴ ചുമത്തുക,ഏതായാലും നിരവധി കേസുകൾ ഇത്തരത്തിൽ അശ്രദ്ധ മൂലം ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























