ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാന്‍ സമൂഹത്തില്‍, ഒരുപകാരവുമില്ലാത്തയാള്‍ക്ക് അർഹതയില്ല...സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കൂ...പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ....

കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് പറയുന്നത് എത്ര ശെരിയാണെന്ന് നടൻ വിനായകന് ഇപ്പോൾ തോന്നി കാണും. കാരണം വിനായകൻ ഇപ്പോൾ എയറിലാണ് ഇറങ്ങി വന്നിട്ടില്ല. ഒരു ആവേശത്തിന് ആളാവാൻ പറഞ്ഞതാണ് ഇപ്പോ വിനയായത്. ഒരു നിമിഷത്തെ എടുത്തു ചാട്ടം ഫോൺ ഇപ്പോൾ ഫൊറന്സിക്ക് പരിശോധനയ്ക്ക് വരെ എത്തിക്കേണ്ട അവസ്ഥയിലാണ് . വിഷയത്തിൽ എല്ലാവരും തന്നെ കടുത്ത വിമർശനം ആയി രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ വിനായകന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും എം എൽ എ യുമായ കെ.ബി.ഗണേഷ് കുമാര്‍ . ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാന്‍ സമൂഹത്തില്‍ ഒരുപകാരവുമില്ലാത്തയാള്‍ക്ക് അര്‍ഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കൂ എന്നും ഗണേഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. ഒരാളുടെ നിലവാരമറിയാന്‍ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്.
പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.വളരെ ദൗര്‍ഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാന്‍ യാതൊരു യോഗ്യതയുമില്ല, അര്‍ഹതയുമില്ല. സംസ്‌കാരശൂന്യനായ ഒരാളെ കൊണ്ടേ അത് സാധിക്കൂ.മദ്യപിച്ചും ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടും വൃത്തികേടുകള്‍ പറയുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. പോലീസ് കേസെടുത്തില്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തില്‍ ഇടപെടണം, എം.എല്‍.എ. വ്യക്തമാക്കി.ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.
ഡി.സി.സി. ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയതറ എന്നിവരാണ് വിനായകനെതിരേ സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിനും നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്കും പരാതിനല്‍കിയത്.കഴിഞ്ഞദിവസം ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ, വിനായകന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ചോദ്യം ചെയ്തതിൽ താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു. എന്നാൽ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നുംപ്രകോപനം കൊണ്ടാണെന്നും മൊഴി നൽകിയിരുന്നു.
പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. എന്നാൽ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതായാലും വിനായകന്റെ ശിഷ്ടകാലം ഇനി കഷ്ടകാലം ആവാതെ ഇരുന്നാൽ നല്ലത്.
https://www.facebook.com/Malayalivartha


























