Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത, അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്.... വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം... ആവശ്യവുമായി രംഗത്ത് വരികയാണ് വി എം സുധീരൻ...മുഖ്യമന്ത്രിക്ക് കത്തെഴുതി...

23 JULY 2023 03:53 PM IST
മലയാളി വാര്‍ത്ത

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ റോഡിന്റെ അവസ്ഥ എന്നതായിരുന്നെന്ന് നമ്മൾ കണ്ടതാണ് . തിരുവന്തപുരത്തു നിന്നും അദ്ദേഹത്തിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉടനീളം വൻ ജനാവലിയായിരുന്നു കാത്തു നിന്നിരുന്നത്. അതും മഴയും വെയിലും രാവും പകലും ഒന്നും വക വൈകാതെ കൈകുഞ്ഞുങ്ങളെ പോലും എടുത്തു കൊണ്ടായിരുന്നു പലരും കാത്തു നിന്നത്, ഒരു ജനകടൽ ആയിരുന്നു റോഡിന്റെ വശങ്ങളിൽ കാണാൻ സാധിച്ചിരുന്നെ. ഇപ്പോഴിതിന്റെ അതിന്റെയൊക്കെ പശ്ചാത്തലത്തിൽ മറ്റൊരു ആവശ്യവുമായി രംഗത്ത് വരികയാണ് വി എം സുധീരൻ. ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.

അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി.എം. സുധീരന്‍ കത്തില്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ റോഡ് പുനര്‍നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ എന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.പ്രിയപ്പെട്ട മുഖ്യമന്ത്രി,പ്രിയപ്പെട്ട മുഖ്യമന്ത്രി, ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി പ്രിയപ്പെട്ടഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്.എം.സി റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രതികരണം.

 

എം.സി. റോഡിന് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഇത്തരുണത്തില്‍ തികച്ചും ഉചിതമായിരിക്കും. എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.സ്‌നേഹപൂര്‍വ്വം വി.എം. സുധീരന്‍.അതെ സമയം ഒരു സൈഡിൽ രാഷ്ട്രീയ ചർച്ചകൾ ചൂടേറുകയാണ്.കെ സുധാകരന്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ച. തീർച്ചയായും ഉമ്മൻ ചാണ്ടിയുടെ അന്തരാവകാശിയായി കുടുംബത്തിൽ നിന്നും ഒരാൾ ആകുമെന്നും. എന്നാൽ ഭരണപക്ഷം മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണം എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഈ ആവശ്യത്തെ തള്ളി കൊണ്ട് LDF കൺവീനർ ഇ പി ജയരാജൻ വന്നു. സുധാകരന്റെ നിലപാട് അരാഷ്ട്രീയം , കോൺഗ്രസ്സ് അങ്ങനെ ചെയ്ത പാരമ്പര്യം ഒന്ന് പറയാമോ ..? ഉമ്മന്ചാണ്ടിയോടുള്ള ആദരവ് വേറെ രാഷ്ട്രീയം വേറെ എന്നാണ് ജയരാജൻ അതിനു മറുപടി പറഞ്ഞിരിക്കുന്നത്. ഏതായാലും നാളെ കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.അതിനുള്ള കാരണവും ഉമ്മൻചാണ്ടിയെന്ന് ജനകീയ നേതാവിന്റെ ജീവിതം തന്നെയാണ് . അദ്ദേഹത്തിന്റെ അവസാനയാത്രയിൽ ഒരു നോക്ക് കാണാൻ എത്തിയവരുടെ ജന സാഗരം കണ്ടതിന്റെ അന്താളിപ്പ് ഇപ്പോഴും ഇവിടുത്തെ നേതാക്കൾക്ക് മാറിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends