ആയിരം ഗീബൽസിയൻ നുണ ക്യാപ്‌സ്യൂളിന് സമം ഇത് പോലത്തെ ഒരു ചിത്രം! അദ്ദേഹം നിത്യതയിലേയ്ക്ക് മടങ്ങി! ഹൃദയം നുറുങ്ങുന്ന നോവോടെയെങ്കിലും അദ്ദേഹത്തെ സ്നേഹിച്ചവരും ആദരിച്ചവരും ഒക്കെ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു ജീവിതം എന്ന മഹാസമുദ്രത്തിലെ തങ്ങളുടെ പ്രയാണം തുടങ്ങുകയും ചെയ്തു; പക്ഷേ നിറുത്താതെ ഒപ്പാരിയിടുന്ന ഒരു കൂട്ടർക്ക് മാത്രം ഉമ്മൻ ചാണ്ടി സാർ മരിക്കേണ്ടിയിരുന്നില്ല എന്ന ചിന്ത; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ആയിരം ഗീബൽസിയൻ നുണ ക്യാപ്‌സ്യൂളിന് സമം ഇത് പോലത്തെ ഒരു ചിത്രം! അദ്ദേഹം നിത്യതയിലേയ്ക്ക് മടങ്ങി! ഹൃദയം നുറുങ്ങുന്ന നോവോടെയെങ്കിലും അദ്ദേഹത്തെ സ്നേഹിച്ചവരും ആദരിച്ചവരും ഒക്കെ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു ജീവിതം എന്ന മഹാസമുദ്രത്തിലെ തങ്ങളുടെ പ്രയാണം തുടങ്ങുകയും ചെയ്തു. പുതുപ്പള്ളിയും മെല്ലെ ആ സത്യത്തെ അംഗീകരിച്ചു മുന്നോട്ട് നടന്ന് തുടങ്ങി. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ആയിരം ഗീബൽസിയൻ നുണ ക്യാപ്‌സ്യൂളിന് സമം ഇത് പോലത്തെ ഒരു ചിത്രം! അദ്ദേഹം നിത്യതയിലേയ്ക്ക് മടങ്ങി! ഹൃദയം നുറുങ്ങുന്ന നോവോടെയെങ്കിലും അദ്ദേഹത്തെ സ്നേഹിച്ചവരും ആദരിച്ചവരും ഒക്കെ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു ജീവിതം എന്ന മഹാസമുദ്രത്തിലെ തങ്ങളുടെ പ്രയാണം തുടങ്ങുകയും ചെയ്തു. പുതുപ്പള്ളിയും മെല്ലെ ആ സത്യത്തെ അംഗീകരിച്ചു മുന്നോട്ട് നടന്ന് തുടങ്ങി. പക്ഷേ നിറുത്താതെ ഒപ്പാരിയിടുന്ന ഒരു കൂട്ടർക്ക് മാത്രം ഉമ്മൻ ചാണ്ടി സാർ മരിക്കേണ്ടിയിരുന്നില്ല എന്ന ചിന്ത.
ജീവിച്ചിരുന്ന ചാണ്ടിസാറിനേക്കാൾ ശക്തൻ ആണ് മരണമടഞ്ഞ ചാണ്ടി സാർ എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ നിലം തൊടാതെ ഓടുകയാണ് ക്യാപ്‌സ്യൂൾ ഉത്പാദക കമ്പനി. ഇന്നീ ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതം എന്ന് എഴുതിയതും കാനഡ വരെയുള്ള പി ആർ ചുമടെടുപ്പ് തൊഴിലാളികളെക്കൊണ്ട് കുത്തിയിരുന്ന് സ്തുതിചാക്ക് എടുപ്പിച്ചതും ഒക്കെ വെറുതെ ആയല്ലോ എന്ന ചിന്ത കൊണ്ട് ഉഴറു കയാണ് ഇടത് ജൈവ കർഷകർ. കിറ്റ് കൊടുത്ത് കഷ്ടപ്പെട്ട് ഉഴുതു മറിച്ചിട്ട നിലം അപ്പാടെ ഒരു മനുഷ്യൻ പാട്ടത്തിനെടുത്തത് കണ്ട് അന്തം വിട്ട്, കുന്തം വിഴുങ്ങി നിൽപ്പാണ് അവറ്റകൾ.
വിലാപയാത്ര തുടങ്ങിയ ദിവസം മുതൽ ഏഴാം കൂലികളായ സൈബർ കടന്നലുകൾ തൊട്ട് ജൈവ ബുദ്ധിജീവികൾ വരെ ക്യാപ്‌സ്യൂളുകൾ ഒന്നൊന്നായി എടുത്ത് എറിഞ്ഞു നോക്കിയെങ്കിലും എറിയുന്നത് അപ്പാടെ ബൂമരാങ് പോലെ തങ്ങളുടെ സ്വന്തം രായാവിന്റെ മേലേയ്ക്ക് പതിക്കുന്നത് കണ്ട് ഞെട്ടിത്തരിക്കുന്നു. ഉമ്മൻ ചാണ്ടി സാറിന്റെ വിലാപയാത്ര മൂന്നര കോടി ജനങ്ങൾ ഏറ്റെടുത്തപ്പോൾ മുതൽ ഇവറ്റകൾ "കർമ്മ " ഫലത്തിൽ വിശ്വസിച്ചു തുടങ്ങി കേട്ടോ. അതിന്റെ ഫലമായി ഇറക്കിയ "ലീഡർ ശാപം" എന്ന നാടകം എട്ടു നിലയിൽ പൊട്ടി.
ഈ കമ്മികൾ എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ഇറക്കാറുള്ള ഒരു മഴയത്തു നനഞ്ഞിരിക്കുന്ന അച്ഛന്റെ കണ്ണുനീർക്കഥ യു ടേൺ എടുത്ത് ലീഡർ ശാപം ആക്കി മാറ്റി. ഇനി പുതുപ്പള്ളി ബൈ ഇലക്ഷന് നിറഞ്ഞു ഓടിക്കാൻ ചാൻസുള്ള ഒരു നാടകം ലീഡർ കം നമ്പി നാരായൺ ശാപം ആയിരിക്കും. അപ്പോൾ ആ ശാപക്കഥ കേട്ട് ചിരിക്കുക ടി പി യുടെ 51 വെട്ടേറ്റു പിടഞ്ഞ ആത്മാവ് ആയിരിക്കും.
ഇനി നിങ്ങളൊക്കെ എത്രയൊക്കെ ചൂട് ക്യാപസ്യൂളുകൾ ഇറക്കി ചാണ്ടി സാറിനെ തോൽപ്പിക്കാൻ ശ്രമിച്ചാലും ആ മൂന്ന് ദിവസം ഇവിടുത്തെ ജനങ്ങൾ എഴുതിയ ചാണ്ടി സാറിന്റെ ആത്മകഥ ഉണ്ടല്ലോ, അതിന്റെ ഓരോ എടും പറഞ്ഞ സ്നേഹത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും കരുണയുടെയും കഥകൾ ഉണ്ടല്ലോ അത് ഒരിക്കലും മായാത്ത ചരിത്രമായി നിലനിൽക്കും. അതിന് മുന്നിൽ തോറ്റമ്പി നിൽക്കുന്ന നിങ്ങളോട് കാലം പറയും -"കടക്ക് പുറത്ത് ". അന്തം കമ്മികളുടെ കരച്ചിൽ കേൾക്കാൻ ഇടയ്ക്ക് ഇടയ്ക്ക് ഈ നിലയത്തിൽ നിന്നും ഈ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha


























