പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകുമെന്നത് യാഥാർത്ഥ്യം തന്നെയാണ്; 24 ന് നടക്കുന്ന കെപിസിസിയുടെ അനുശോചന യോഗത്തിനുശേഷം മാത്രമാകും കോൺഗ്രസ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുക ; തുറന്നടിച്ച് രമേശ് ചെന്നിത്തല

24 ന് നടക്കുന്ന കെപിസിസിയുടെ അനുശോചന യോഗത്തിനുശേഷം മാത്രമാകും കോൺഗ്രസ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുക എന്ന് രമേശ് ചെന്നിത്തല. പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകുമെന്നത് യാഥാർത്ഥ്യം തന്നെയാണെന്നും,
ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാൽ ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻചാണ്ടിയാണ് മരിച്ചതിന് ശേഷമെന്നും, ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് എന്നും കരുത്തായി തുടരുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
അതേസമയം നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വൻവിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് കൂടിയത്.
https://www.facebook.com/Malayalivartha


























