സംസ്ഥാന ചലച്ചിത്ര അവാർഡ് ഫല പ്രഖ്യാപനം വരുമ്പോഴും ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വരുമ്പോഴും പ്രേക്ഷകർ അവരുടെ അഭിപ്രായം പറയാറുണ്ട്; അവർ കണ്ട സിനിമകളിലെ കഥാപാത്രങ്ങളായി വരുന്നവൻ അവരെ അത്രമേൽ ആകർഷിക്കുമ്പോൾ അവർ അതിന് ജീവൻ നൽകിയവർക്ക് അവാർഡ് പ്രതീക്ഷിക്കും; അത് മറ്റൊരാൾക്ക് കിട്ടുമ്പോൾ സ്വാഭാവികമായും അവരുടെ അഭിപ്രായം രേഖപ്പെടുത്തും; അതിന്റെ അർത്ഥം അവാർഡ് ലഭിച്ചവർക്ക് മികവ് ഇല്ലെന്നോ അതിന് അവർ അർഹർ അല്ലെന്നോ ഒന്നുമല്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ബാലതാരത്തിന്റെ അവാർഡിനെ ചൊല്ലി സിനിമ കണ്ടവർ അവരുടെ അഭിപ്രായം പറഞ്ഞത് ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ വർഗ്ഗീയ കുത്തിത്തിരുപ്പ് ആക്കി നരേറ്റ് ചെയ്യുന്നവരോടാണ് പറയുന്നത് - സംസ്ഥാന ചലച്ചിത്ര അവാർഡ് ഫല പ്രഖ്യാപനം വരുമ്പോഴും ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വരുമ്പോഴും പ്രേക്ഷകർ അവരുടെ അഭിപ്രായം പറയാറുണ്ട്. അവർ കണ്ട സിനിമകളിലെ കഥാപാത്രങ്ങളായി വരുന്നവൻ അവരെ അത്രമേൽ ആകർഷിക്കുമ്പോൾ അവർ അതിന് ജീവൻ നൽകിയവർക്ക് അവാർഡ് പ്രതീക്ഷിക്കും. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ബാലതാരത്തിന്റെ അവാർഡിനെ ചൊല്ലി സിനിമ കണ്ടവർ അവരുടെ അഭിപ്രായം പറഞ്ഞത് ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ വർഗ്ഗീയ കുത്തിത്തിരുപ്പ് ആക്കി നരേറ്റ് ചെയ്യുന്നവരോടാണ് പറയുന്നത് - സംസ്ഥാന ചലച്ചിത്ര അവാർഡ് ഫല പ്രഖ്യാപനം വരുമ്പോഴും ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വരുമ്പോഴും പ്രേക്ഷകർ അവരുടെ അഭിപ്രായം പറയാറുണ്ട്.
അവർ കണ്ട സിനിമകളിലെ കഥാപാത്രങ്ങളായി വരുന്നവൻ അവരെ അത്രമേൽ ആകർഷിക്കുമ്പോൾ അവർ അതിന് ജീവൻ നൽകിയവർക്ക് അവാർഡ് പ്രതീക്ഷിക്കും. അത് മറ്റൊരാൾക്ക് കിട്ടുമ്പോൾ സ്വാഭാവികമായും അവരുടെ അഭിപ്രായം രേഖപ്പെടുത്തും. അതിന്റെ അർത്ഥം അവാർഡ് ലഭിച്ചവർക്ക് മികവ് ഇല്ലെന്നോ അതിന് അവർ അർഹർ അല്ലെന്നോ ഒന്നുമല്ല.
മലയാള സിനിമയിലെ പുരസ്‌കാരം സംബന്ധിച്ചാണെങ്കിൽ എല്ലാ കൊല്ലവും പ്രേക്ഷകരിൽ നിന്നും യോജിപ്പും വിയോജിപ്പും ഉണ്ടാകാറുണ്ട്.
വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലെ അഭിനയത്തിന് ശ്രീ.കലാഭവൻ മണിക്ക് അവാർഡ് ലഭിക്കാതിരുന്നപ്പോൾ പലരും തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു. പത്തേമാരിയിലെ അഭിനയത്തിന് മമ്മൂക്കയ്ക്ക് കിട്ടാതെ വന്നപ്പോഴും ഇതേ പോലെ ആളുകൾ അഭിപ്രായം പറഞ്ഞിരുന്നു. അതേ പോലെ ആളുകൾ ഈ വർഷം ദേവനന്ദയ്ക്ക് കിട്ടാതെ വന്നപ്പോൾ പ്രതികരിച്ചു. കാരണം അവർ കണ്ട സിനിമയാണ് മാളികപ്പുറം.
മാളികപ്പുറം സിനിമയിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് ഞാൻ അവാർഡ് പ്രതീക്ഷിച്ചത് അതിലെ ആ കുട്ടിയുടെ അഭിനയം എനിക്ക് ഇഷ്ടമായത് കൊണ്ടാണ്. തന്മയ എന്ന കുഞ്ഞ് അഭിനയിച്ച വഴക്ക് സിനിമ റിലീസ് ആവാത്തതിനാൽ കണ്ടിട്ടില്ല. അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ഒരു സ്പെഷ്യൽ ജൂറി പരാമർശം എങ്കിലും ദേവനന്ദ അർഹിക്കുന്നുവെന്ന് ഞാൻ എഴുതിയിരുന്നു. അങ്ങനെ പറഞ്ഞത് പ്രേക്ഷക എന്ന നിലയിൽ എന്റെ അഭിപ്രായം. അങ്ങനെ പറഞ്ഞത് കൊണ്ട് തന്മയയ്ക്ക് മികവ് ഇല്ലെന്നോ ആ മോൾ അവാർഡ് അർഹിക്കുന്നില്ല എന്നോ അർത്ഥമില്ലല്ലോ.
ദേവനന്ദ എന്ന കുട്ടി അവാർഡിന് അർഹ ആണെന്ന് പറയുന്നത് എങ്ങനെയാണ് കുത്തിത്തിരിപ്പും വർഗ്ഗീയതയും ആവുന്നത്? അങ്ങനെ പറയുമ്പോൾ അത് മറ്റേ കുഞ്ഞിനെ ഇകഴ്ത്തൽ ആണെന്ന് എങ്ങനെയാണ് നിർവചിക്കാൻ കഴിയുന്നത്? കുഞ്ഞുങ്ങളെ വരെ തരംതിരിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നുവെന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ - ഒരു സ്പെഷ്യൽ ജൂറി പരാമർശം എങ്കിലും ദേവനന്ദയ്ക്ക് നൽകാമായിരുന്നു എന്ന് പറയുന്നവർ ആരെങ്കിലും തന്മയ മോൾ ഈ അവാർഡിന് അർഹയല്ലെന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല!!
പക്ഷേ മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ മുതൽ ആ സിനിമയിലെ കുഞ്ഞിനെ വരെ രാഷ്ട്രീയം വച്ച് കളിയാക്കിയവർ നമുക്ക് ചുറ്റിലും ഇല്ലേ? കരച്ചിൽ സ്റ്റാർ എന്ന് ആ കുഞ്ഞിനെ വിളിച്ചു കളിയാക്കിയപ്പോൾ നിങ്ങളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എവിടെ ആയിരുന്നു? എന്തിനധികം എന്റെ പോസ്റ്റിൽ വരെ വന്ന് ആ കൊച്ചു കുഞ്ഞിനെ കളിയാക്കിയവർ ഉണ്ട്.
നാലഞ്ചു പേർ കൂടിയിരുന്നു ഒരു സംസ്ഥാനത്തിന്റെ മൊത്തം സിനിമ അവാർഡ് പ്രഖ്യാപിക്കുന്നു. പലപ്പോഴും അവരുടെ താല്പര്യങ്ങൾ അതിൽ മുഴച്ചു നിൽക്കുന്നു. അതിനെ നമ്മൾ ജൂറി എന്ന് വിളിക്കുന്നു. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തിനും അഭിരുചിക്കും വിരുദ്ധമായി പ്രഖ്യാപനം വരുന്നു. അപ്പോൾ സ്വാഭാവികമായും ആളുകൾ പ്രതികരിക്കുന്നു. അതല്ലേ സത്യം!!!
വഴക്ക് എന്ന സിനിമയും പല്ലൊട്ടി 90സ് കിഡ്സ് എന്ന സിനിമയും ഞാൻ കണ്ടിട്ടില്ല. അതിനാൽ അവാർഡ് കിട്ടിയ കുഞ്ഞുങ്ങളെയും വെള്ളിത്തിരയിൽ കണ്ടിട്ടില്ല. അവാർഡ് കിട്ടിയ പൊന്ന് മക്കൾക്ക് അഭിനന്ദനങ്ങൾ . അവരുടെ മികവിന് ആദരം. ആ സിനിമകൾ( വഴക്ക്, പല്ലൊട്ടി 90 കിഡ്സ്) കാണുന്നത് വരെ കണ്ട മാളികപ്പുറം സിനിമയിലെ കല്ലുവും പീയുഷും തന്നെയാണ് മനസ്സിലെ പുരസ്‌കാര നേതാക്കൾ.
https://www.facebook.com/Malayalivartha


























