കേരളത്തിന്റെ ധനകാര്യസ്ഥിതി :എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ ദ്വിദിന സെമിനാർ ഇ. എം. എസ് അക്കാദമിയിൽ സമാപിച്ചു

ഈ എംഎസ് അക്കാദമിയിൽ രണ്ടുദിവസമായി നടന്നുവരുന്നു കേരളത്തിലെ സാമ്പത്തികത്തെക്കുറിച്ചുള്ള സെമിനാർ സമാപിച്ചു. ടാക്സ് നോൺ ടാക്സ് വരുമാനങ്ങൾ അതിനുള്ള വിവിധ സാധ്യതകളും പ്രശ്നങ്ങളും സെമിനാർ ചർച്ച ചെയ്തു. സാമ്പത്തിക വികസനത്തിൽ ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും പങ്കും, സെമിനാർ ചർച്ച ചെയ്തു ഡോക്യുമെന്റേഷൻ പൂർത്തിയാക്കി. സമ്മേളനത്തിൽ തുടർന്ന് വിവിധ വിഷയങ്ങളിൽ ഉള്ള നാല് പുസ്തകങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്തു.
പ്രൊഫസർ കെ. ജെ. ജോസഫും Dr. പ്യാരേലാൽ രാഘവനും ചേർന്ന് തയ്യാറാക്കിയ ഡിസ്കോഴ്സ് ഓൺ കോവിദഃ 19, പാണ്ഡെമിക് ആൻഡ് ഫിസിക്കൽ ഫെഡറലിസം ഇൻ ഇന്ത്യ എന്ന പുസ്തകം കെ. എം. ചന്ദ്രശേഖർ പ്രകാശിപ്പിച്ചു. ഗോപകുമാർ മുഖുന്ദൻ തയ്യാറാക്കിയ നമ്മുടെ കീശയിൽ എന്തുണ്ട് കേരളത്തിന്റെ ധനസ്ഥിതി എന്ന പുസ്തകം പ്രൊഫസർ എം. എ. ഉമ്മൻ പ്രകാശിപ്പിച്ചു. ആർ. മോഹനൻ രചിച്ച ഇന്ത്യസ് ഫെഡറൽ സെറ്റപ്പ്: എ. ജേർണി ത്രൂ സെവൻ ഡെക്കേഡ്സ് എന്ന പുസ്തകം പ്രൊഫസർ സുശീൽ ഖന്ന പ്രകാശിപ്പിച്ചു.
ഇതിനെ തുടർന്ന് പതിനാറാം ധനകാര്യ കമ്മീഷന്റെ മുൻപിൽ കേരളത്തിന്റെ കാഴ്ചപ്പാട് എന്ന സെഷനിൽ കേരളത്തിന്റെ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.പതിനാറാം ധനകാര്യ കമ്മീഷന്റെ മുൻപാകെ കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും കേരളം വിവിധ സാമൂഹിക സൂചകയിൽ നേടിയ നേട്ടങ്ങൾ കേരളത്തിന് തിരിച്ചടിയാകാത്ത രീതിയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാനെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ധനകാര്യ ഇടപെടൽ പുനഃപരിശോധിക്കണമെന്നും സെമിനാറിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























