ഭാഗ്യം ആര്‍ക്ക്? കേരള സര്‍ക്കാറിനറെ തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിര്‍വ്വഹിക്കും.... ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, ഇത്തവണ സമ്മാന ഘടനയില്‍ മാറ്റം വരുത്തി, വിശദ വിവരങ്ങളിങ്ങനെ....

ഭാഗ്യം ആര്‍ക്ക്? കേരള സര്‍ക്കാറിനറെ തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിര്‍വ്വഹിക്കും.... ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, ഇത്തവണ സമ്മാന ഘടനയില്‍ മാറ്റം വരുത്തി, വിശദ വിവരങ്ങളിങ്ങനെ....
മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ആന്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം അച്ചടിച്ചതില്‍ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.
തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം 25 കോടിയായി തുടരണമെന്നാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം തന്നെ മറ്റ് സമ്മാന ഘടനകളില്‍ മാറ്റം വരുത്താനും തീരുമാനമുണ്ടായിരുന്നു. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്. ഇത്തവണ നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുക ഇത്തവണ കൂടുതലാണ്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനത്തുക.
സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളിയത്. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കണമെന്നും ധനവകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.കഴിഞ്ഞവര്‍ഷത്തെപ്പോലെ 500 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ 20നാണ് നറുക്കെടുപ്പ്.
https://www.facebook.com/Malayalivartha


























