Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തിയ കേസ്... പ്രതിയായ ഭര്‍ത്താവിനെതിരെ പോലീസ് കുറ്റപത്രം, വനിതാ ഡോക്ടര്‍ക്ക് വയറ്റില്‍ പരിക്കേറ്റു, ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി 2022 നവംബര്‍ 22 അര്‍ദ്ധ രാത്രിയാണ് മരിച്ചത്, 23 ന് പുലര്‍ച്ചെ 1.20 ന് ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മേരി ഫ്രാന്‍സിസിനെ ആക്രമിച്ചെന്നാണ് കേസ്

24 JULY 2023 12:31 PM IST
മലയാളി വാര്‍ത്ത

രോഗിയുടെ മരണം അറിയിച്ച മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജനായ വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.


തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഓപ്പറേഷനെ തുടര്‍ന്ന് മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവ് കൊല്ലം വളിച്ചെക്കാല റ്റി.ബി. ജംഗ്ഷന്‍ പുതുമനയില്‍ സെന്തില്‍ കുമാര്‍ (52) ആണ് ഏക പ്രതി. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി 2022 നവംബര്‍ 22 അര്‍ദ്ധ രാത്രിയാണ് മരിച്ചത്.

23 ന് പുലര്‍ച്ചെ 1.20 ന് ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മേരി ഫ്രാന്‍സിസിനെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ വനിതാ ഡോക്ടര്‍ക്ക് വയറ്റില്‍ പരിക്കേറ്റു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ വിഭാഗം ഓപ്പറേഷന്‍ തീയറ്ററിന് മുന്നിലാണ് സംഭവം നടന്നത്.

 


സെന്തിലിന്റെ ഭാര്യ ശുഭ (46) ക്ക് ബ്രെയിന്‍ ട്യൂമറായിരുന്നു. നവംബര്‍ 6 നാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പ്രവേശിപ്പിച്ചത്. 21 ന് ശസ്ത്രക്രിയ നടത്തി ഐ സി യു ( ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ) തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവേ മരണപ്പെട്ടു.
ഇത് പറയാന്‍ പുറത്തേക്ക് വന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചതിന് പിന്നാലെയാണ് ആക്രമിച്ചത്.

 


പ്രകോപിതനായ ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അറസ്റ്റ് ഭയന്നുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 2022 നവംബര്‍ 26 ന് സെന്തില്‍കുമാറിന് തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 332 (പൊതുസേവകന്റെ ഒദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുതുന്നതിലേക്കായി സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 2012 ലെ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് പെന്‍ഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്റ് ഡാമേജസ് റ്റു പ്രോപ്പര്‍ട്ടി ) നിയമത്തിലെ 3 ഉം 4 ഉം വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.



സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അന്ന് പ്രതിഷേധിച്ചിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു.ഡോക്ടര്‍മാര്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends