കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി എട്ടുമാസം പ്രായമുള്ള മകനും കരള്‍ പകുത്തുനല്‍കാന്‍ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി എട്ടുമാസം പ്രായമുള്ള മകനും കരള്‍ പകുത്തുനല്‍കാന്‍ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ .
മലപ്പുറം പെരിന്തല്‍മണ്ണ വളപുരം കരിമ്പാടത്ത് ജയേഷിനെ (53) ആണ് കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയേഷ് സുനിത ദമ്പതികളുടെ മകന്‍ സായൂജ് കൃഷ്ണയെ കഴിഞ്ഞ വ്യാഴാഴ്ചയാണു കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.28ന് ആണു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. സഹായത്തിനായി ജയേഷും സഹോദരന്‍ കൃഷ്ണദാസുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ടോടെ ജയേഷിനെ കാണാതാവുകയായിരുന്നു.
കുട്ടിക്കുണ്ടായ അസുഖത്തെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ജയേഷെന്ന് ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ടെന്നു പൊലീസ് . കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന ചെലവ് സര്‍ക്കാരാണു വഹിക്കുന്നത്.
അതിനാല്‍ തന്നെചികിത്സ സംബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റു പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കള്‍ . ജയേഷിന്റെ മറ്റു മക്കള്‍: സായ് കൃഷ്ണ, സജയ് കൃഷ്ണ. സുനിതയാണു മകനു കരള്‍ നല്‍കുന്നത്.
"
https://www.facebook.com/Malayalivartha


























