ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി....

ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി....
ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. ചെറുതോണി പാറേമാവില്‍ വാടകക്ക് താമസിക്കുകയായിരുന്നു.
ഇന്നലെ രാത്രി പത്തു മണിയോടെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടര്‍ന്ന് വിവരം ലഭിച്ച പ്രകാരം വീട്ടുടമ നടത്തിയ പരിശോധനയിലാണ് അബ്ദുല്‍ സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനത്തില്‍. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അബ്ദുല്‍സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത് ഇരുപത് ദിവസം മുന്‍പാണ്.
"
https://www.facebook.com/Malayalivartha


























