കൊച്ചിയില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് ആസാം സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചിയില്‍ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് ആസാം സ്വദേശികള്‍ അറസ്റ്റില്‍. ബഹ്‌റുല്‍ ഇസ്ലാം (18), ജനനത്തുല്‍ ഹക്ക് (20), മൂര്‍ഷിദുല്‍ ഇസ്ലാം (19), അനാറുള്‍ ഇസ്ലാം (25), ദിന്‍ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരുക്കേറ്റത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയില്‍ ലോറിയുമായി എത്തിയ നൗഫല്‍ പ്ലൈവുഡ് ലോഡ് ലോറിയില്‍ കയറ്റിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജോലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവര്‍ക്ക് നല്‍കിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് ആക്രമിച്ചത്.
പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പരിക്കുകളേറ്റു.
"
https://www.facebook.com/Malayalivartha


























