സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് കേക്ക് വാങ്ങാനായി പോയ ക്യാമറാമാന് ദാരുണാന്ത്യം

സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് കേക്ക് വാങ്ങാനായി പോയ ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു. ബൈക്കില്‍ ലോറിയിടിച്ചാണ് മരിച്ചത്.
അടാട്ട് കൃഷ്ണപുരത്ത് അതുല്‍കൃഷ്ണ (25) യാണ് മരിച്ചത്. സുഹൃത്ത് അജയന്‍ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകീട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമല ആശുപത്രിക്കു സമീപം ചിറ്റിലപ്പിള്ളി റോഡ് ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കില്‍ ചിറ്റിലപ്പിള്ളി ഭാഗത്തുനിന്ന് അമലയിലേക്ക് തിരിയുന്നതിനിടെയാണ് ലോറി ഇടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മരിച്ചു. പുറനാട്ടുകര സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നിര്‍മിച്ച നാലുമണിപ്പൂക്കള്‍ മ്യൂസിക് ആല്‍ബം, തേനലുവ, കോവിഡിനെ ബന്ധപ്പെടുത്തിയ മൊപ്പാള എന്നീ ഹ്രസ്വചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു അതുല്‍കൃഷ്ണ. കോട്ടയം മീഡിയ വില്ലേജില്‍നിന്ന് പി.ജി. ബിരുദം നേടി. അച്ഛന്‍: അശോകന്‍. അമ്മ: പ്രീത. അമല്‍കൃഷ്ണ സഹോദരനാണ്.
https://www.facebook.com/Malayalivartha


























