ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി...72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു

ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വള്ളസദ്യ ഉദ്ഘാടനം ചെയ്തത് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാറാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു.
വള്ളസദ്യ വഴിപാട് നടത്തുന്ന ആള്‍ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതാണ് ചടങ്ങുകളുടെ ആദ്യഘട്ടം. 52 കരകളില്‍നിന്നുള്ള പള്ളിയോടങ്ങളും വള്ളസദ്യയില്‍ പങ്കെടുക്കുന്നുണ്ട്.
വള്ളസദ്യക്ക് ആകെ 64 കൂട്ടം വിഭവങ്ങളാണ് വിളമ്പുന്നത്. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമേ പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ പാടി ചോദിക്കുന്ന ഇരുപത് വിഭവങ്ങള്‍കൂടി സദ്യക്ക് നല്‍കും. ഈ വര്‍ഷത്തെ വള്ളസദ്യ ഒക്ടോബര്‍ രണ്ടു വരെയാണുള്ളത്.
https://www.facebook.com/Malayalivartha


























