ആവേശത്തുഴയെറിയാന്‍ കുമരകം...നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം....

ആവേശത്തുഴയെറിയാന്‍ കുമരകം...നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം.... അഞ്ച് ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ കുമരകത്തുനിന്ന് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആഗസ്ത് 12നാണ് നെഹ്റു ട്രോഫി വള്ളം കളി.
കുമരകത്തിന്റെ ആദ്യ ബോട്ട് ക്ലബ്ബായ കുമരകം ബോട്ട് ക്ലബ്, അവസാനമായി കുമരകത്തിന്റെ മണ്ണില്‍ നെഹ്റു ട്രോഫി എത്തിച്ച വേമ്പനാട് ബോട്ട് ക്ലബ്, ആറ് തവണ ചാമ്പ്യന്‍മാരായ കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ചുരുങ്ങിയ കാലംകൊണ്ട് ഉയര്‍ന്നുവന്ന കൈപ്പുഴമുട്ട് എന്‍സിഡിസി, തെക്കന്‍ പ്രദേശമായ മുത്തേരിമട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമുദ്ര ബോട്ട് ക്ലബ് എന്നിവയാണ് ഇത്തവണ ജലരാജാക്കന്‍മാരാകാന്‍ പുന്നമടക്കായലിന്റെ ഓളങ്ങളിലെത്തുന്നത്.
ടൗണ്‍ ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും വേമ്പനാട് ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലും കുമരകം ബോട്ട് ക്ലബ് പായിപ്പാട് ചുണ്ടനിലുമായി പുന്നമടയില്‍ തുഴയെറിയുമ്പോള്‍ സമുദ്ര ആനാരി ചുണ്ടനിലും എന്‍സിഡിസി നിരണം ചുണ്ടനിലുമെത്തും.
തുഴച്ചില്‍ക്കാരെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് ക്ലബുകള്‍. പരിശീലനം തുടങ്ങുന്നതോടെ കുമരകത്തിന്റെ ഇനിയുള്ള നാളുകളില്‍ ആര്‍പ്പുവിളിയും ആരവുമുയരും.
അതേസമയം ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വള്ളസദ്യ വഴിപാട് നടത്തുന്ന ആള്‍ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതാണ് ചടങ്ങുകളുടെ ആദ്യഘട്ടം. 52 കരകളില്‍നിന്നുള്ള പള്ളിയോടങ്ങളും വള്ളസദ്യയില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























