വീടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍....അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍... മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന

വീടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍....അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍... മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന.
റാന്നി മോതിരവയലില്‍ വീടിനുള്ളിലാണ് യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വേങ്ങത്തടത്തില്‍ ജോബിന്‍(36) ആണ് കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലിലായിരുന്ന ഇയാളുടെ അമ്മ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിതാവിനും സഹോദരനും ഇയാളുടെ മറ്റൊരു സുഹൃത്തിനുമൊപ്പം യുവാവ് ഞായറാഴ്ച രാത്രി മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചനകളുള്ളത്.
സംഭവത്തില്‍ ഇയാളുടെ അച്ഛന്‍ ജോണ്‍സനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരനായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha


























