ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത....വടക്കൻ ജില്ലകളിൽ അതിശക്ത മഴ തുടരും....മദ്ധ്യ ജില്ലകളിൽ ശക്തമായ മഴയും തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ മഴയും...കേരള തീരത്ത് മത്സ്യബന്ധനം പാടില്ല....

കണ്ണൂർ ∙ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്നു ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ജൂലൈ 24) അവധി. കണ്ണൂർ...ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, സിബിഎസിഇ/ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ല കലക്ടർ അറിയിച്ചു.കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി, അഫിലിയേറ്റഡ് കോളജുകളിലെ യുജി എന്നിവയിലേക്കുള്ള അഡ്മിഷൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി.അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അറിയിച്ചു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കലക്ടർ അറിയിച്ചു.
തിങ്കളാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.കോഴിക്കോട്...കനത്ത മഴയെ തുടർന്ന് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ എ.ഗീത തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.അങ്കണവാടികൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.വയനാട്...ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഡോ.രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല... കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ പലയിടത്തും വീടുകൾ തകർന്നും മരങ്ങൾ കടപുഴകിയും നാശനഷ്ടം. തൃശൂരിൽ കണിമംഗലം കോൾപ്പാടത്ത് വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിൽ അതിശക്ത മഴ തുടരും. മദ്ധ്യ ജില്ലകളിൽ ശക്തമായ മഴയും തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ മഴയും ലഭിക്കും. വടക്കൻ ജില്ലകളിൽ മിന്നൽ ചുഴലിക്കുള്ള സാദ്ധ്യതയെന്നും വിദഗ്ദ്ധർ. കാലവർഷ കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു.
ബംഗാൾ ഉൾക്കടലിലെ മൂന്ന് ചക്രവാതച്ചുഴികൾ കാരണമാണ് മഴ കനക്കുന്നത്. ഛത്തീസ്‌ഗഢ്, തെക്ക് പടിഞ്ഞാറൻ മദ്ധ്യപ്രദേശ്, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിലാണ് ചക്രവാതച്ചുഴികൾ. ഇവ ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകാനുള്ള സാദ്ധ്യതയുമുണ്ട്. ഇന്ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. ഇതും മഴ കനക്കുന്നതിന് ഇടയാക്കും. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5വരെ മഴ ലഭിക്കും.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറണംമലയോര മേഖലയിലേക്ക് രാത്രി സഞ്ചാരം ഒഴിവാക്കണംകടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha


























