സർക്കാരിന്റ ധൂർത്ത് വിനയായി....ഓണക്കിറ്റ് വെട്ടിച്ചുരുക്കി ഭക്ഷ്യവകുപ്പ്; കടക്കെണിയിലകപ്പെട്ട് സപ്ലൈകോ.... എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് നൽകാനുള്ള പണമില്ല... സർക്കാരിന് മുൻകാലങ്ങളിൽ വാങ്ങിയ സാധനങ്ങൾക്ക്, പോലും ഇതുവരെ പണം നൽകാനായിട്ടില്ല....

ഇത്തവണത്തെ ഓണവും പട്ടിണിയാവുമെന്നാണ് തോന്നുന്നത്. കാരണം ഓണത്തിന് പാവപെട്ടവർക് ഒരു പ്രതീക്ഷയായിരുന്നു ഓണകിറ്റ്. ഈ കുതിച്ചു കൊണ്ട് ഇരിക്കുന്ന വില വർധനയിൽ ഓണത്തിന് സാധനങ്ങൾ വാങ്ങാനുള്ള തുക ഉണ്ടായെന്ന് വരില്ല, അങ്ങനെ ഇരിക്കുമ്പോഴാണ് സർക്കാരിന്റെ ഓണകിറ്റ് ആശ്വാസമാകുന്നത്. എന്നാൽ ഇത്തവണ അതും പരുങ്ങലിൽ ആണ്. കടക്കെണിയിലകപ്പെട്ട് സപ്ലൈകോ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇപ്രാവശ്യം മഞ്ഞ കാർഡുകാർക്ക് മാത്രം കിറ്റ് നൽകാനാണ് തീരുമാനം. 450 രൂപയുടെ ചെലവാണ് ഒരു കിറ്റിന് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. ഇതോടെ മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉപഭോക്താക്കളായ 5.87 ലക്ഷം പേർക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. 30 കോടി രൂപയാണ് ഇതിന് ആവശ്യം.
എന്നാൽ സർക്കാരിന് മുൻകാലങ്ങളിൽ വാങ്ങിയ സാധനങ്ങൾക്ക് പോലും ഇതുവരെ പണം നൽകാനായിട്ടില്ല. 200 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്‌ക്ക് നൽകാനുള്ളത്. അടിയന്തിരമായി 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും 250 കോടി രൂപ നൽകാനാണ് ധനവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഓണക്കിറ്റ് വിതരണത്തിലുടെ സർക്കാരിന് ചെലവായത് 425 കോടി രൂപയാണ്.500 രൂപ ചെലവ് വരുന്ന 13 ഇനങ്ങളാണ് അന്ന് എല്ലാ കാർഡ് ഉടമകൾക്കും വിതരണം ചെയ്തത്. കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി നൽകാനുണ്ട്, ഇത് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ അതിനുള്ള വഴിയും കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഭക്ഷ്യവകുപ്പ്.സാധനങ്ങൾക്ക് വില നൽകാത്തത് കൊണ്ട് തന്നെ വിതരണക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. 600 കോടി രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. അതുകൊണ്ട് തന്നെ സബ്‌സിഡിയ്‌ക്ക് വിൽക്കുന്നതിൽ മിക്ക സാധനങ്ങളും ലഭ്യമല്ല. നിലവിൽ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങി കുറച്ച് സാധനങ്ങൾ മാത്രമാണ് സപ്ലൈകോ ശേഖരത്തിലുള്ളത്. സപ്ലൈകോയ്‌ക്കുള്ള കുടിശിക നൽകിയില്ലെങ്കിൽ ഓണച്ചന്തയെ ബാധിക്കുമെന്നതിൽ സംശയമില്ല. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾ ഇല്ലാതാകുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കും. പാവങ്ങളുടെ നെഞ്ചിൽ കനൽ കോരിയിടുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം രൂക്ഷമാണ്.പല ഔട്ട്ലറ്റുകളിലും ഭക്ഷ്യവസ്തുക്കൾക്ക് കുറവുണ്ട്.
വിലക്കയറ്റം തടയാൻ 2016 മുതൽ സപ്ലൈകോ വിപണി ഇടപെടൽ നടത്തിയ വകയിൽ മാത്രം സർക്കാർ നൽകാനുള്ളത് 3000 കോടിയാണ്. സർക്കാറിന്‍റെ വിവിധ പദ്ധതികൾ പ്രകാരം അരിയും പലവ്യഞ്ജനങ്ങളും എത്തിച്ച വകയിൽ കിട്ടാനുള്ളത് 1389 കോടിയും.മുൻകാല കുടിശ്ശിക കിട്ടാനുള്ളതു കാരണം സാധനങ്ങൾ നൽകുന്ന പല കമ്പനികളും സ്ഥാപനങ്ങളും ഇ-ടെൻഡറിൽനിന്നും ലേലത്തിൽനിന്നും വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് നിർണായകമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇവിടെ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം കടോയ്കൾ പൊടി പൊടിച്ചു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശത്തേക് പറക്കുന്നുണ്ട്, അതിനെല്ലാം ഖജനാവിൽ പണമുണ്ട്. എന്നാൽ കൊല്ലത്തിലൊരിക്കൽ പാവപെട്ട ജനങ്ങളെ സഹായിക്കാനായി. ഇവിടെ നോക്കുമ്പോൾ ഖജനാവ് കാലിയാണ്, അതെന്താണ് അങ്ങനെ...? ഏതായാലും ഇപ്പോൾ കിറ്റ് കിട്ടുമോ അതോ ഇല്ലയോ എന്നുള്ളത് തീരുമാനം ആയിട്ടില്ല. മുഴുവൻ ആളുകളിലേക്കും എത്തിക്കാനുള്ള സാമ്പത്തികം എന്തായാലും ഇല്ലെന്നു മനസിലായി.
https://www.facebook.com/Malayalivartha


























