പന്തളത്ത് എം.സി റോഡില്‍ നിയന്ത്രണം വിട്ട കെ. എസ് .ആര്‍.ടി.സി ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി...അഞ്ച് ഓട്ടോ ഭാഗികമായി തകര്‍ന്നനിലയില്‍, മൂന്നു പേര്‍ക്ക് പരുക്ക്

പന്തളത്ത് എം.സി റോഡില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. എം.സി റോഡില്‍ പറന്തല്‍ ജങ്ഷനിലുണ്ടായ അപകടത്തില്‍ അഞ്ച് ഓട്ടോ ഭാഗികമായി തകര്‍ന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം നടന്നത്.
പറന്തല്‍ സ്വദേശികളായ അനില്‍ കോട്ടജില്‍ അശോകന്‍ (53), പാലത്തടത്തില്‍ സജീവ് (35), മുല്ലശ്ശേരിയില്‍ കൃഷ്ണകുമാര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ മൂന്ന് ഓട്ടോയും പറന്തല്‍, പൊങ്ങലടി, ചരുവിള പടിഞ്ഞാറ്റിയതില്‍ ജോബി, കൂടല്‍ നെടുമന്‍കാവ് അരുണ്‍ എന്നിവരുടെ ഓട്ടോയും അപകടത്തില്‍ തകര്‍ന്നു. ബസിന് കാര്യമായ കേടുപാടുകളൊന്നുമില്ല.
പന്തളം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. ഓട്ടോ സ്റ്റാന്‍ഡിനടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം. വളവ് തിരിഞ്ഞ് എത്തുന്ന ഭാഗത്ത് ബസ് നിര്‍ത്തുന്നതിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
സാധാരണ ദിവസങ്ങളില്‍ വിദ്യാര്‍ഥികളടക്കം ധാരാളം പേര്‍ ബസ് കാത്തുനില്‍ക്കാറുണ്ട്. ഞായറാഴ്ച ആയതിനാല്‍ സ്റ്റോപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha


























