വിനോദയാത്ര അന്ത്യയാത്രയായി... മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു...

വിനോദയാത്ര അന്ത്യയാത്രയായി... മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നഹാസുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇവരെ കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് ഇവര്‍ മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അച്ഛനും മകനും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.
https://www.facebook.com/Malayalivartha


























