തൃശൂര്‍ പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു... രണ്ടു പേര്‍ രക്ഷപ്പെട്ടു, ഒരാളെ കാണാതായി, യുവാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

തൃശൂര്‍ പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു... രണ്ടു പേര്‍ രക്ഷപ്പെട്ടു, ഒരാളെ കാണാതായി, യുവാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം നടന്നത്. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന്‍ ആഷികി(23)നെയാണ് കാണാതായത്.
നെടുപുഴ സ്വദേശി നീരജ്കൃഷ്ണ, പാലയ്ക്കല്‍ സ്വദേശി ആഷിക് ബാബു എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുട്ടും കനത്ത മഴയും കാറ്റും മൂലം ഞായറാഴ്ച രാത്രി 9.15-ഓടെ തിരച്ചില്‍ നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. പനമുക്ക് ഗുരുദേവ സ്‌കൂളിന് പിറകിലുള്ള പുത്തന്‍വെട്ടുകായലിന് സമീപമുള്ള കോള്‍പ്പാടമായ ചാമക്കോളിലാണ് മീന്‍പിടിത്തവഞ്ചിയില്‍ യുവാക്കള്‍ വിനോദത്തിനായിറങ്ങിയത്.
കോളിന്റെ നടുവിലെത്തിയപ്പോള്‍ വഞ്ചി മറിഞ്ഞു. ഈ സമയത്ത് നല്ല കാറ്റുണ്ടായിരുന്നു. മറിഞ്ഞ വഞ്ചി നേരെയാക്കാന്‍ യുവാക്കള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ രണ്ടുപേര്‍ കരയിലേക്ക് നീന്തിക്കയറി. ആഷിക്കിന് നീന്തിക്കയറാനായില്ല. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മൂന്നുപേരും പാടത്തേക്ക് എത്തിയതെന്നറിയുന്നു. വിവരം അറിഞ്ഞയുടന്‍ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലാരംഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























