ലോക്‌സഭയില്‍ കൈയ്യടി നേടി ഇന്നസെന്റ് വീണ്ടും... വല്ലവന്റേയും അടുക്കളയില്‍ എന്തുകഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ജോലി

ക്യാന്‍സറിനെ തോല്‍പ്പിച്ച് ഒരിക്കല്‍ക്കൂടി ഇന്നസെന്റെത്തി. ഇക്കുറി ലോകസഭയെ കൈയ്യിലെടുത്തു കൈയ്യടി നേടി.
ആദ്യം കാന്‍സര്‍ എത്തിയപ്പോള്‍ തളരാതെ പിടിച്ചുനിന്നു. പിന്നീട് ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി. ജനപിന്തുണയോടെ ഇന്നസെന്റ് ലോക്‌സഭയിലുമെത്തി. അവശതയനുഭവിക്കുന്ന രോഗികള്‍ക്കായി പലപ്പോഴും ലോക്‌സഭയില്‍ മലയാളത്തില്‍ സംസാരിച്ച് കൈയടി നേടി. ഇതിനിടെയിലാണ് വീണ്ടും ക്യാന്‍സറെത്തിയത്.
ചികില്‍സയിലൂടെ ക്യാന്‍സറിനെ തോല്‍പ്പിച്ച് വീണ്ടും മടക്കം. പാര്‍മെന്റില്‍ ഇടവേളയ്ക്ക് ശേഷമെത്തിയ ഇന്നസെന്റ് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു.
അനുവദിച്ച സമയത്തിനുള്ളില്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്റെ രാഷ്ട്രീയവും ഇന്നസെന്റ് കൃത്യമായി അവതരിപ്പിച്ചു. ആരോഗ്യമേഖലയിലെ ചൂഷണമായിരുന്നു ഉയര്‍ത്തിക്കാട്ടിയത്. ക്യാന്‍സര്‍ ചികില്‍സയിലെ തട്ടിപ്പുകളും ഹൃദ് രോഗത്തിന് ഇരയാകുന്നവരുടെ പ്രശ്ണങ്ങളും ഇന്നസെന്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദീകരിച്ചു. സ്വകാര്യ ആശുപത്രികളുടെ കൊള്ളയായിരുന്നു ഉയര്‍ത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് നിരവധി ആശുപത്രികളുണ്ട്. അവയെല്ലാം എണ്ണമിട്ടാണ് ലാഭമുണ്ടാക്കാന്‍ ശസ്ത്രക്രിയ നടത്തുന്നത്. സ്‌റ്റെന്റ് ചികില്‍സ ഒരുവര്‍ഷം 300 നടത്തണമെന്ന് നിശ്ചയിക്കുന്നു. അതിന് ശേഷം ശസ്ത്രക്രിയ വേണ്ടാത്തവരെ പോലും അതിന് വിധേയമാക്കുന്നുവെന്നാണ് ഇന്നസെന്റിന്റെ വിലയിരുത്തല്‍.
4000 രൂപമുതല്‍ നാല് ലക്ഷം രൂപവരെ വിലയുള്ള സ്‌റ്റെന്റുകളുണ്ട്. ഇതൊന്നും പാവപ്പവര്‍ക്ക് അറിയില്ല. ഗ്രാമങ്ങളില്‍ പോലും ചൂഷണം നടക്കുന്നു. പല സര്‍ക്കാര്‍ ആശുപത്രികളിലും മാമോഗ്രാം പോലുള്ള ചികില്‍സാ സംവിധാനമില്ല. ഉള്ള ആശുപത്രികള്‍ പോലും ഉപകരണം കേടാണെന്ന് പറഞ്ഞ് അവരെ സ്വകാര്യ ആശുപത്രികളിലേക്ക് വിടുന്നു. ഇന്നസെന്റ് ഇങ്ങനെ മലയാളത്തില്‍ കത്തിക്കയറുമ്പോള്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇടപെട്ടു. സമയം കഴിഞ്ഞുവെന്ന് പറഞ്ഞു. ക്യാന്‍സര്‍ ചികില്‍സ കഴിഞ്ഞെത്തിയ ഇന്നസെന്റ് പാവപ്പെട്ട രോഗികള്‍ക്കായി സംസാരിക്കുന്നതിലെ സാഹചര്യം സഭയ്ക്ക് ബോധ്യപ്പെട്ടുവെന്നും സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്നാണ് വേഗത്തില്‍ വിഷയം അവതരിപ്പിച്ച് തനത് ശൈലിയില്‍ പറഞ്ഞത്. വിമാനം കയറി ഇങ്ങോട്ട് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. വോട്ട് വാങ്ങി ജയിച്ചിട്ട് അത് ചെയ്യാതിരിക്കുന്നത് ശരിയല്ല. വല്ലവന്റേയും അടുക്കളയില്‍ എന്താണ് കഴിക്കുന്നത് എന്നതാകരുത് നമ്മുടെ ജോലി.
മലയാളത്തില്‍ ഇന്നസെന്റ് സംസാരിക്കുമ്പോഴും കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടെന്ന് സ്പീക്കറും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























