ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ കേരളത്തിന്‍റെ അനുസ്മരണം ഇന്ന്...മുഖ്യമന്ത്രി കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും....മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ - സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ ചടങ്ങിൽ പങ്കെടുക്കും....സി പി എമ്മിന് നെഞ്ചിടിപ്പ് കൂടുന്നു...എന്തായിരിക്കും മുഖ്യൻ പറയുക...?

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്‍റെ അനുസ്മരണം. കെ പി സി സിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകുക. ഇന്ന് വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ - സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെ പി സി സി ഒരുക്കിയിരിക്കുന്നത്.ഉമ്മന്‍ചാണ്ടി അനുസ്മരണം സംബന്ധിച്ച കെപിസിസിയുടെ അറിയിപ്പ്....മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം കെ പി സി സിയുടെ നേതൃത്വത്തിൽ ജൂലൈ 24 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം 4 ന് സംഘടിപ്പിക്കുമെന്ന് കെ പി സി സി സംഘടന ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കോൺഗ്രസിന്റെ സമുന്നത നേതാക്കൾ , വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ , മന്ത്രിമാർ , ജനപ്രതിനിധികൾ , മതമേലധ്യക്ഷന്മാർ , സാമുദായിക സംഘടനാ നേതാക്കൾ , കലാ - സാംസ്‌കാരിക -ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.ഒരു അനുസ്മരണം കൊണ്ടൊന്നും തീരുന്നതല്ല ആ ജനകീയ നേതാവിന്റെ ജീവിതം എന്ന് നമ്മുക്ക് നന്നയി അറിയാം, അദ്ദേഹത്തിന്റെ അവസാനയാത്രയിൽ ഒരു നോക്ക് കാണാൻ എത്തിയവരുടെ ജന സാഗരം കണ്ടതിന്റെ അന്താളിപ്പ് ഇപ്പോഴും ഇവിടുത്തെ നേതാക്കൾക്ക് മാറിയിട്ടില്ല. തന്നെ ഉപദ്രവിച്ചവരെ പോലും സ്നേഹം കൊണ്ട് കീഴടക്കിയാണ് അദ്ദേഹം യാത്രയായത്, അതിൽ കൂടുതൽ എന്താണ് വേണ്ടത് , ഒരു ജനകീയ നേതാവിന്, അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെ മുനകൾ എറിഞ്ഞവരെല്ലാം മാപ്പു ചോദിച്ചും കുറ്റം ഏറ്റു പറഞ്ഞു വന്ന കാഴ്ചകളും നമ്മൾ കണ്ടതാണ്. എന്തിനേറെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും അദ്ദേഹത്തെ മാനസികമായി തളർത്തിയവരിൽ മുൻപിൽ ആണ് സ്ഥാനം.
വ്യക്തിപരവുമായ കുടുംബത്തെ പോലും വലിച്ചിഴ്ച്ച് അപമാനിച്ചു. അത് ഇന്ന് പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ മകൾക്കെതിരെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയരുമ്പോൾ എത്രത്തോളം ദേഷ്യം കാണിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടതാണ് , ആരോപണം ഉയർത്തിയവരെയെല്ലാം ഇവിടെ നിന്നും അടിച്ചോടിക്കാൻ ഒരു നിമിഷം മതി ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്. അത് ചെയ്യും ചെയ്യും. പക്ഷെ ഉമ്മൻ ചാണ്ടിയെന്നു പറയുന്ന വ്യക്തി അതല്ല ചെയ്തത്. മനസ് സോളാർ കേസിൽ നീറി പുകഞ്ഞപ്പോഴും..അദ്ദേഹം പറഞ്ഞത് സത്യം ഒരു നാൾ പുറത്തു വരുമെന്നാണ് , അത് വരികയും ചെയ്തു. കാലം അത് തെളിയിച്ചു.
ഒരുപക്ഷെ ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.അതൊരുപക്ഷേ ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യനോട് ചെയ്ത പാപത്തിന്റെ കുറ്റബോധം കൂടെ ഉള്ളിൽ കിടന്നു പുകയുന്നത് കൊണ്ടും , അത് ഏറ്റു പറയുവാൻ കൂടിയായി കൂടെ ആ വരവ്, ഏതായാലും മുഖ്യമന്ത്രിയുടെ വരവിനേയും, അദ്ദേഹത്തിന്റെ വാക്കുകൾക്കായും കാത്തിരിക്കുകയാണ് ഇന്ന് .
https://www.facebook.com/Malayalivartha


























